24.2 C
Kottayam
Tuesday, June 9, 2026

‘ആരും പണി തരുന്നില്ല, വാടക കൊടുക്കാന്‍ കാശില്ല’; മറഡോണ ഒപ്പിട്ട ടീഷര്‍ട്ട് ലേലത്തിന് വയ്ക്കാന്‍ അന്‍വര്‍

Must read

കൊച്ചി: ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണ ഒപ്പിട്ടു നല്‍കിയ ടീഷര്‍ട്ട് അന്‍വറിന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജീവിക്കാന്‍വേണ്ടി ആ ടീഷര്‍ട്ട് ലേലത്തിനു വയ്ക്കാന്‍ ഒരുങ്ങുകയാണ് ഈ ഫോര്‍ട്ടുകോച്ചി സ്വദേശി. 52 കാരനായ മുഹമ്മദ് അന്‍വറാണ് പ്രവാസ ജീവിതം അവസാനിച്ചതോടെ ദുരിതത്തിലായത്. മൂന്നു വര്‍ഷത്തോളം മറഡോണയുടെ മുടിവെട്ടുകാരനായിരുന്ന അന്‍വര്‍.

ദുബായ് അല്‍വാസല്‍ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായിരുന്നപ്പോഴാണ് മറഡോണയുടെ സ്വകാര്യ മുടിവെട്ടുകാരനാവാന്‍ അന്‍വറിന് അവസരം ലഭിച്ചത്. ഒരിക്കല്‍ തന്റെ മകന്റെ പിറന്നാളാണെന്ന് പറഞ്ഞതോടെ ഒരു ടീഷര്‍ട്ട് വാങ്ങി വരാന്‍ മറഡോണ ആവശ്യപ്പെടുകയായിരുന്നു. ടീഷര്‍ട്ട് കൊണ്ടുചെന്നപ്പോള്‍ ഒപ്പിട്ടു സമ്മാനിച്ചു. 20 വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അന്‍വര്‍ നാട്ടിലേക്ക് തിരിച്ചെത്തിയത്. കുടുംബവുമായി അകന്നു കഴിയുന്ന അദ്ദേഹം തമ്മനത്ത് ഒരു മുറിയില്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്.

എന്നാല്‍ പണി ഇല്ലാതെ വാടക കൊടുക്കാന്‍ പോലും പണമില്ലാതെ വന്നതോടെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിധി ലേലം ചെയ്യാന്‍ തീരുമാനിക്കുന്നത്. സുഹൃത്തുക്കളാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്. നല്ല തുക ലഭിച്ചാല്‍ അത് ഉപയോഗിച്ച് പാർലർ തുടങ്ങാനാണ് അന്‍വര്‍ തീരുമാനിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week