29.4 C
Kottayam
Saturday, June 6, 2026

പണംകൊടുത്ത് ആരെയും എത്തിച്ചിട്ടില്ല; റാലിയിൽ സിപിഎം ചിലരെ തിരുകിക്കയറ്റി, വിശദീകരണവുമായി പി.വി.അന്‍വര്‍

Must read

പാലക്കാട്: ശക്തി പ്രകടനത്തിന് കൂലിക്ക് ആളെ എത്തിച്ചെന്ന പരിഹാസത്തിന് മറുപടിയുമായി പി വി അൻവർ എംഎൽഎ. ഡിഎംകെ റാലിയിൽ സിപിഎം ചിലരെ തിരുകി കയറ്റി. അവരാണ് കൂലിക്ക് വന്നതെന്ന് പറഞ്ഞത്. ഇതിന് പിന്നില്‍ സിപിഎം ആണെന്നും ഒരാളേയും പണം കൊടുത്ത് എത്തിച്ചിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. അപമാനം സഹിച്ചാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതെന്നും നാണക്കേട് സഹിച്ചത് ബിജെപിയെ തടയാനെന്നും പി വി അന്‍വര്‍ കൂട്ടിച്ചേർത്തു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള ഇന്നലെ പിൻവലിച്ചിരുന്നു. ചേലക്കരയിൽ ഡിഎംകെ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും അൻവർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചേലക്കരയിലുള്ളത് പിന്നറായിസമാണ്. അതിനെ തടയാൻ എൻ കെ സുധീറിനെ സ്ഥാനാർത്ഥിയാക്കണമെന്ന് യുഡിഎഫിനോട് കെഞ്ചി പറഞ്ഞു. ചേലക്കരയിൽ ഇനി ചർച്ചയില്ലെന്നുമാണ് അൻവർ പറുയുന്നത്.

വാദ്യമേളങ്ങളുമായി പി.വി. അൻവർ എം.എൽ.എയുടെ ഡി.എം.കെ പാലക്കാട്ട് നടത്തിയ റോഡ് ഷോയിൽ നൂറുകണക്കിനാളുകൾ എത്തിയെങ്കിലും റാലിക്കായി ആളെയിറക്കിയെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. റോഡ് ഷോയിൽ പങ്കെടുത്ത പലരും അൻവർ ഉയർത്തുന്ന രാഷ്ട്രീയം അറിയാത്തവരാണെന്നും ആരോപണമുണ്ട്.

എത്തിയവരിൽ നല്ലൊരു ഭാഗം സ്ത്രീകളായിരുന്നു. എന്തിന് എത്തിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് കാര്യമായി മറുപടി പറയാൻ അവർക്കില്ലായിരുന്നു. ചലച്ചിത്ര ഷൂട്ടിങ്ങുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി പോകുന്ന സംഘവും റോഡ് ഷോയിൽ പങ്കെടുത്തിരുന്നു. ഷൂട്ടിങ്ങിനെന്ന് പറഞ്ഞ് എത്തിച്ചതാണെന്നായിരുന്നു അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

- Advertisement -

ഏജന്റുമാർ വഴിയാണ് വരുന്നതെന്ന് പറഞ്ഞ ചിലർ എത്ര പണം കിട്ടുമെന്ന് അറിയിച്ചിട്ടില്ലെന്നും പറഞ്ഞു. ഡി.എം.കെയെയും പി.വി. അന്‍വർ ഉയർത്തുന്ന രാഷ്ട്രീയവും തിരിച്ചറിഞ്ഞ് എത്തിയവരും ഏറെയായിരുന്നു. അഞ്ചുവിളക്കിൽനിന്ന് സ്റ്റേഡിയം വരെ ഒരു കിലോമീറ്റർ വരുന്ന ഘോഷയാത്രയാണ് സംഘടിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week