News

ഭര്‍ത്താവിന്റെ പ്രകടനത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ നിങ്ങളുടെ മനസ്സില്‍ മറ്റ് പല വാക്കുകളും വാചകങ്ങളും വന്നിട്ടുണ്ടാകും; ഗവാസ്‌കറിനെതിരെ ആഞ്ഞടിച്ച് അനുഷ്‌ക ശര്‍മ

ഭര്‍ത്താവും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകനുമായ കോഹ്‌ലിയുടെ മോശം പ്രകടനത്തിന്റെ പേരില്‍ തന്നെ എന്തിനാണ് ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നതെന്ന് ബോളിവുഡ് നടി അനുഷ്‌ക ശര്‍മ. ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന്റെ രണ്ട് ക്യാച്ചുകള്‍ കളഞ്ഞുകുളിച്ചതിന് പുറമെ അഞ്ച് പന്തില്‍നിന്ന് ഒരു റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകന്‍ നേടിയിരുന്നത്.

ഇതോടെയാണ് കമന്ററി ബോക്‌സിലുണ്ടായിരുന്ന ഗവാസ്‌കര്‍ വിരാട് കോഹ്‌ലിയെ വിമര്‍ശിച്ചത്. ലോക്ഡൗണ്‍ കാലത്ത് ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയുടെ ബൗളിങ്ങുകള്‍ മാത്രമാണ് കോഹ്‌ലി നേരിട്ടതെന്നായിരുന്നു ഗവാസ്‌കറിന്റെ പരാമര്‍ശം. കഴിഞ്ഞ മേയില്‍ പുറത്തുവന്ന ഒരു വിഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു ഗവാസ്‌കറിന്റെ പരാമര്‍ശം.

ഇതിനെതിരെയാണ് അനുഷ്‌ക വിമര്‍ശനവുമായി രംത്തുവന്നത്. ‘ഗവാസ്‌കര്‍, നിങ്ങളുടെ ആ വാക്കുകള്‍ ഏറെ അരോചകമാണ്. ഭര്‍ത്താവിന്റെ കളിയെക്കുറിച്ച് പറയാന്‍ വേണ്ടി എനിക്കെതിരെ പ്രസ്താവന നടത്താന്‍ എന്തുകൊണ്ട് ഉദ്ദേശിച്ചുവെന്ന് നിങ്ങള്‍ വിശദീകരിക്കുമെന്ന് ആഗ്രഹിക്കുന്നു. കളിയെക്കുറിച്ച് അഭിപ്രായം പറയുമ്‌ബോഴും ഓരോ ക്രിക്കറ്റ് താരത്തിന്റെയും സ്വകാര്യ ജീവിതത്തെ നിങ്ങള്‍ ബഹുമാനിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. ആ ബഹുമാനം ഞങ്ങള്‍ക്കും നല്‍കണമെന്ന് നിങ്ങള്‍ കരുതുന്നില്ലേ.

കഴിഞ്ഞ രാത്രി എന്റെ ഭര്‍ത്താവിന്റെ പ്രകടനത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ നിങ്ങളുടെ മനസ്സില്‍ മറ്റ് പല വാക്കുകളും വാചകങ്ങളും വന്നിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷെ, എന്റെ പേര് ഉപയോഗിച്ചാല്‍ മാത്രമാണോ അവക്ക് പ്രസക്തിയുണ്ടാകുക ഇത് 2020 ആണ്, എനിക്ക് ഇപ്പോഴും കാര്യങ്ങള്‍ പഴയപോലെ തന്നൊയണ്. എന്നായിരിക്കും എന്നെ അനാവശ്യമായി ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നത് അവസാനിപ്പിക്കുകയും മോശം പ്രസ്താവനകള്‍ നടത്തുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്നത്.

നിങ്ങള്‍ ഈ മാന്യമാരുടെ കളിയിലെ ഇതിഹാസ താരം തന്നൊയണ്. നിങ്ങളുടെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് തോന്നിയത് നിങ്ങളോട് പറയാന്‍ ആഗ്രഹിച്ചു -അനുഷ്‌ക തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker