KeralaNews

പ്രസവിച്ചു പാലൂട്ടിയ കുഞ്ഞിന്റെ ഇളം മേനിയിലും കാമം തോന്നിയല്ലോ, ഇത്രയും നെറികെട്ടവളെ അമ്മയെന്നു വിളിക്കാന്‍ കഴിയുമോ; കുറിപ്പ് വൈറല്‍

കോട്ടയം: തിരുവനന്തപുരത്ത് മകനെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവത്തില്‍ അമ്മ അറസ്റ്റിലായ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മലയാളികള്‍ വിടുതല്‍ പ്രാപിച്ചിട്ടില്ല. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുയാണ് ഡോ. അനുജ ജോസഫ്. ഇത്രയും നെറികെട്ടവളെ അമ്മയെന്നു വിളിക്കാന്‍ കഴിയുമോയെന്നാണ് അനൂജ ചോദിക്കുന്നത്.


ഡോ. അനുജ ജോസഫിന്റെ കുറിപ്പ്…

മറ്റുള്ളവരുടെ ജീവിതം പൊതുസമൂഹത്തിന്റെ മുന്നില്‍ ഒരു തുറന്ന പുസ്തകമായി ചിത്രീകരിക്കുന്ന ചില tv പ്രോഗ്രാം നോടൊക്കെ ചിലപ്പോഴൊക്കെ അതൃപ്തി തോന്നിയിട്ടുണ്ട്. വ്യക്തികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നത് നല്ല കാര്യം. അതിനു പകരം അഞ്ചാറു വ്യക്തികള്‍ ചോദ്യങ്ങള്‍ ആരായുന്നു, സ്വകാര്യജീവിതത്തെ പ്രതി വിരല്‍ ചൂണ്ടുന്നു, അങ്ങനെ പോകുന്ന ചര്‍ച്ചകള്‍ പരമ്പര ആയിട്ടു കാണിക്കേണ്ട ആവശ്യമുണ്ടോ എന്ന ചിന്ത ഇല്ലാതില്ല.

എന്നാല്‍ കുറച്ചു നാള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ ഒരു പ്രോഗ്രാമില്‍ ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയുമായി അരുതാത്ത ബന്ധമുണ്ടെന്നു ആരോപിച്ച യുവതിയോട് നീരസം തോന്നിയിരുന്നു. അമ്മയും മകനുമെന്ന പരിപാവന ബന്ധത്തെ എന്തിന്റെ പേരിലായാലും ജയിക്കാനായി തോന്നിയവാസം പറഞ്ഞ ആ പെങ്കൊച്ചിന്റെ കരണം നോക്കി ഒന്നു കൊടുക്കാനായിരുന്നു അപ്പോള്‍ തോന്നിയത്. ചില വിശ്വാസങ്ങളുണ്ട്, നേരും നെറിയുമുള്ള ബന്ധങ്ങള്‍ എന്നു വിചാരിക്കുന്നവ. എന്നാല്‍ കാലം പോയപ്പോള്‍ മനുഷ്യന്‍ അധംപതിച്ചു.

തിരുവനന്തപുരം കടക്കാവൂരില്‍ 14വയസ്സുള്ള മകനെ അമ്മയെന്നു വിളിക്കുന്ന സ്ത്രീ 4 വര്‍ഷമായി പീഡനവിധേയമാക്കിയ വാര്‍ത്ത വേദനിപ്പിക്കുന്നതാണ്. ഇത്രയും നെറികെട്ടവളെ അമ്മയെന്നു വിളിക്കാന്‍ കഴിയുമോ. പ്രസവിച്ചു പാലൂട്ടിയ കുഞ്ഞിന്റെ ഇളം മേനിയിലും കാമം തോന്നിയല്ലോ, ആ പിശാചിന്‍കാമം നിറഞ്ഞ കണ്ണുകളോടെ തന്റെ കുഞ്ഞിനെ പോലും വെറുതെ വിടാത്ത അസുരജന്മങ്ങള്‍.ഈ സമൂഹത്തില്‍ ഇനിയങ്ങോടു കുഞ്ഞുങ്ങള്‍ക്ക് അമ്മയും അച്ഛനുമെന്നത് ഭയം നിറയ്ക്കും. ഒരു വശത്ത് പരിപാവന ബന്ധങ്ങള്‍ നിലനില്‍ക്കേ ഇത്തരം വാര്‍ത്തകള്‍ അവയെ പോലും കരിനിഴല്‍ പടര്‍ത്തും. സ്‌കൂള്‍ തലം മുതല്‍ക്കെ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് പോലുള്ളവ ഉറപ്പു വരുത്തണം. കുട്ടികള്‍ക്ക് സംസാരിക്കാനുള്ള ഇടങ്ങള്‍ ഉണ്ടാവുക മാത്രമല്ല, അവിടെയും അവര്‍ ചൂഷണം ചെയ്യപ്പെടാത്ത സ്ഥിതി ആയിരിക്കണം. ആരെങ്കിലും തങ്ങളോട് മോശമായ രീതിയില്‍ ഇടപെടല്‍ നടത്തിയാല്‍ പ്രതികരികരിക്കാന്‍ കഴിയുന്ന നിലയിലേക്ക് നമ്മുടെ കുട്ടികള്‍ വളരണം. ഒരമ്മക്കും അപ്പനും മേല്‍പ്പറഞ്ഞ സംഭവത്തിലേതു പോലെ കുഞ്ഞുങ്ങളുടെ മുന്നില്‍ തരംതാണു പോകാതിരിക്കട്ടെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button