‘ബിക്കിനി ഷൂട്ട് എന്തായാലും ചെയ്യും.. ഒന്ന് ഷേപ്പ് ആവാന്‍ വെയിറ്റ് ചെയ്യുകയാണ്’; അനാര്‍ക്കലി മരയ്ക്കാര്‍
സിനിമകളിലൂടെയും മോഡലിങ് രംഗത്തും പ്രശസ്തയായ താരമാണ് അനാര്‍ക്കലി മരയ്ക്കാര്‍. താരത്തിന്റെ മോഡേണ്‍ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. പലപ്പോഴും താരത്തിന്റെ തുറന്നു പറച്ചിലുകള്‍ ട്രോളന്മാര്‍ക്ക് ചാകരയാകാറുണ്ട്.
തന്റെ തുറന്നതും ഉറച്ചതുമായ നിലപാടാണ് അനാര്‍ക്കലിക്ക് ആരാധകരേയും വിമര്‍ശകരേയും നേടിക്കൊടുത്തത്. ഫെമിനിസ്റ്റ് ആണെന്ന താരത്തിന്റെ പ്രസ്താവനയും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. ഇത്തരത്തില്‍ ആരാധകരുമായി സംവദിക്കാന്‍ ലൈവില്‍ വന്ന താരത്തിന്റെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാവുന്നത്. ഇത്തരത്തില്‍ ലൈവില്‍ താരത്തോട്, ബിക്കിനി ഫോട്ടോഷൂട്ടിനെ കുറിച്ച് ഒരാള്‍ ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടിയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ബിക്കിനി ഷൂട്ട് എന്തായാലും ചെയ്യും.. ഒന്ന് ഷേപ്പ് ആവാന്‍ വെയിറ്റ് ചെയ്യുകയാണ്’ എന്നായിരുന്നു താരത്തിന്റെ മറുപടി.
ഫോട്ടോഷൂട്ടുകളില്‍ സ്ഥിരമായി പങ്കെടുക്കുന്ന അനാര്‍ക്കലി സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ച #wehavelegs ക്യാമ്പയിനിന്റെയും ഭാഗമായിരുന്നു. അനാര്‍ക്കലിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ക്ക് നേരെ സദാചാര ആക്രമണവും ഉണ്ടാകാറുണ്ട്. താരത്തിന്റെ ഹോട്ട് ഫോട്ടോകള്‍ക്ക് ഇടയില്‍ കമന്റുമായി സദാചാരവാദികള്‍ വരുന്നതും സ്ഥിരം കാഴ്ചയാണ്.