കൊച്ചി: നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് സാമ്പത്തികത്തട്ടിപ്പ് കേസിൽ ആന്റോ ആന്റണി എം.പി.ക്ക് ഇ.ഡി. കുരുക്ക്. ഈ സാമ്പത്തിക ഇടപാട് സ്ഥാപനത്തിലെ നിക്ഷേപകരുടെ പണം, 2019 തിരഞ്ഞെടുപ്പുകാലത്ത് ആന്റോ ആന്റണിക്ക് ഈടൊന്നുമില്ലാതെ വഴിവിട്ടരീതിയിൽ വായ്പയായി കൊടുത്തെന്ന് ഉടമയും കേരള കോൺഗ്രസ് (എം) നേതാവുമായ എൻ.എം. രാജു ചൊവ്വാഴ്ച ഇ.ഡി.ക്ക് മൊഴിനൽകി.
രണ്ടുകോടി രൂപയിൽ 20 ലക്ഷം രൂപമാത്രമാണ് ആന്റോ ആന്റണി തിരികെ അടച്ചത്. സ്ഥാപനത്തിലെ സാമ്പത്തികക്രമക്കേടിൽ നിക്ഷേപകരുടെ പണം നഷ്ടമായതിനാൽ ആന്റോ ആന്റണിക്ക് ലഭിച്ച തുകയും കള്ളപ്പണക്കേസ് കുറ്റകൃത്യത്തിന്റെ ഭാഗമാകും. അടുത്തഘട്ടത്തിൽ ആന്റോ ആന്റണിയെ ഇ.ഡി. ചോദ്യംചെയ്യും.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് പണം തികയുന്നില്ലെന്നു ചൂണ്ടിക്കാട്ടി ആന്റോ ആന്റണിയും ഭാര്യയും പലതവണ ഓഫീസിലും വീട്ടിലുംവന്ന് പണം ആവശ്യപ്പെട്ടിരുന്നു. ഈടൊന്നുമില്ലാതെ വഴിവിട്ട് രണ്ടുകോടി രൂപ വായ്പനൽകുകയായിരുന്നു. രണ്ടുമാസത്തിനകം തിരികെ നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, പലതവണ ആവശ്യപ്പെട്ടിട്ടും 20 ലക്ഷം രൂപ മാത്രമാണ് ആന്റോ ആന്റണി മടക്കിത്തന്നതെന്നും എൻ.എം. രാജു വെളിപ്പെടുത്തി.
ഏഴുവർഷത്തോളം ഇക്കാര്യം മറച്ചുവെച്ച്, പരാതിനൽകാൻ തയ്യാറല്ലാതിരുന്ന എൻ.എം. രാജു ഇ.ഡി. റെയ്ഡിനുശേഷമാണ് വെളിപ്പെടുത്തൽ നടത്തിയത്. ആന്റോ ആന്റണിയുമായ ബന്ധപ്പെട്ട രേഖകൾ റെയ്ഡിൽ ഇ.ഡി.യുടെ കൈവശമെത്തിയെന്നാണ് സൂചന.
തിരുവല്ല നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് (എൻ.സി.എസ്.) ഉയർന്ന പലിശ വാഗ്ദാനംചെയ്ത് നിക്ഷേപകരെ ആകർഷിക്കുകയും പണം നൽകാതെ വഞ്ചിക്കുകയും ചെയ്തതിന് പത്തനംതിട്ട പുലിക്കീഴ് പോലീസ് സ്റ്റേഷനിലും എറണാകുളം മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലും കേസുകൾ രജിസ്റ്റർചെയ്തിരുന്നു. 2024 ജൂലായിലാണ് ഇ.ഡി. കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
In a significant development in the Nedumparambil Credit Syndicate financial fraud case, the Enforcement Directorate (ED) has tightened its grip on Anto Antony MP. The owner of the financial institution and Kerala Congress (M) leader, N.M. Raju, testified to the ED on Tuesday that investors’ money was diverted and given as an unsecured loan to Anto Antony during the 2019 General Elections. This statement directly links the senior Congress leader to the illegal financial dealings of the syndicate, which is currently under probe for a multi-crore scam.


