24.7 C
Kottayam
Monday, June 8, 2026

എല്ലാ രോ​ഗങ്ങൾക്കും ആന്റിബയോട്ടിക് വേണ്ട, ലക്ഷണത്തിന് അനുസരിച്ചാകണം ചികിത്സ- ഐ.എം.എ

Must read

കൊച്ചി:പനിയും ചുമയും ശ്വാസകോശ രോ​ഗങ്ങളും പടരുന്ന സാഹചര്യത്തിൽ പുതിയ നിർദേശങ്ങൾ പുറത്തിറക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പനിക്കും മറ്റു വൈറൽ രോ​ഗങ്ങൾക്കും ആന്റിബയോട്ടിക് നിർദേശിക്കുന്ന രീതി ഒഴിവാക്കണമെന്നു പറയുകയാണ് ഐ.എം.എ. അത്തരം രോ​ഗങ്ങൾക്ക് ലക്ഷണാനുസൃത ചികിത്സയാണ് നൽകേണ്ടതെന്നും ഐ.എം.എ. വ്യക്തമാക്കുന്നു.

ചുമ, ഛർദി, പനി, ശരീരവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായി ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം ദ്രുത​ഗതിയിൽ വർധിച്ചിട്ടുണ്ട്. ലക്ഷണങ്ങൾ അഞ്ചുമുതൽ ഏഴുദിവസത്തോളമാണ് സാധാരണ നീണ്ടുനിൽക്കാറുള്ളതെന്നും മൂന്നു ദിവസത്തിനുളളിൽ പനി ഭേദമായാലും ചുമ മൂന്നാഴ്ച്ചയോളം നീണ്ടു നിന്നേക്കാമെന്നും ഐ.എം.എ. അറിയിക്കുന്നു. രോ​ഗവ്യാപനത്തിനു പിന്നിൽ H3N2 വൈറസ് ആണെന്നാണ് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ കണക്കുകൾ പറയുന്നതെന്നും ഐ.എം.എ. പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

- Advertisement -

അമ്പത് വയസ്സിനു മുകളിലും പതിനഞ്ചുവയസ്സിനു താഴെയും പ്രായമുള്ളവരിലാണ് രോ​ഗവ്യാപനം കൂടുതലുള്ളത്. പനിക്കൊപ്പം ശ്വാസകോശസംബന്ധമായ രോ​ഗങ്ങളും വർധിക്കുന്നുണ്ട്. വായുമലിനീകരണം അതിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്നും ഐ.എം.എ. വ്യക്തമാക്കുന്നു.

- Advertisement -

രോ​ഗവ്യാപന സാഹചര്യത്തിൽ പലരും അശ്രദ്ധയോടെ ആന്റിബയോട്ടിക്കുകൾ ഉപയോ​ഗിക്കുന്നുണ്ടെന്നും അതിനു പകരം ലക്ഷണത്തിന് അനുസരിച്ച ചികിത്സയാണ് നൽകേണ്ടതെന്നും ഐ.എം.എ. അറിയിക്കുന്നു. പലരും കൃത്യമായ ഡോസോ അളവോ ഇല്ലാതെയാണ് ആന്റിബയോട്ടിക് ഉപയോ​ഗിക്കുന്നത്. ലക്ഷണങ്ങൾ ഭേദപ്പെടുമ്പോൾ തന്നെ അവ നിർത്തുകയും ചെയ്യുന്നു. ഈ ശീലം നിർത്തിയില്ലെങ്കിൽ ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നും യഥാർഥത്തിൽ ആന്റിബയോട്ടിക് എടുക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ അവ ഫലിക്കാതെ വരികയും ചെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

- Advertisement -

ഡയേറിയ കേസുകളിൽ 70 ശതമാനവും വൈറലാണ്, അവയ്ക്ക് ആന്റിബയോട്ടിക് കഴിക്കേണ്ട കാര്യമില്ല. പക്ഷേ അത്തരം സാഹചര്യത്തിലും ഡോക്ടർമാർ ആന്റിബയോട്ടിക് നിർദേശിക്കുന്നുണ്ടെന്നും അമോക്സിലിൻ, അമോക്സിക്ലാവ്, നോർഫ്ലൊക്സാസിൻ, സിപ്രോഫ്ളോക്സാസിൻ, ലെവോഫ്ളൊക്സാസിൻ തുടങ്ങിയവയാണ് കൂടുതൽ ദുരുപയോ​ഗം ചെയ്യപ്പെടുന്ന ആന്റിബയോട്ടിക്കുകൾ എന്നും ഐ.എം.എ.

കോവി‍ഡ് കാലത്ത് അസിത്രോമൈസിൻ, ഐവർമെക്റ്റിൻ തുടങ്ങിയവയുടെ ഉപയോ​ഗം വ്യാപകമായിരുന്നെന്നും അതും റെസിസ്റ്റൻസിന് ഇടയാക്കിയിട്ടുണ്ടെന്നും ഐ.എം.എ. പറയുന്നു. അണുബാധ ബാക്റ്റീരിയൽ ആണോ അല്ലയോ എന്ന് ഉറപ്പായതിനുശേഷം മാത്രമേ ആന്റിബയോട്ടിക് നിർദേശിക്കാവൂ എന്നും ഐ.എം.എ. നിർദേശിക്കുന്നു. രോ​ഗവ്യാപനം തടയാൻ ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കുന്നതും വ്യക്തിശുചിത്വം പാലിക്കുന്നതും ​ഗുണം ചെയ്യുമെന്നും ഐ.എം.എ. കൂട്ടിച്ചേർക്കുന്നു.

ബാക്ടീരിയകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുകയോ അനുരൂപമാക്കുകയോ ചെയ്യുന്നതിലൂടെ അവയെ ഫലശൂന്യമാക്കുന്ന ബാക്ടീരിയയുടെ ആർജ്ജിത പ്രതിരോധശേഷിയെയാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്നു വിളിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'തിരക്കഥയിൽ ഇല്ലാതിരുന്നിട്ടും അയാൾ തുടർച്ചയായി ചുംബിച്ചുകൊണ്ടിരുന്നു'; ദുരനുഭവം വെളിപ്പെടുത്തി നടി

മുംബൈ: സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന അലോസരപ്പെടുത്തുന്നതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ ഒരു ദുരനുഭവം തുറന്നുപറഞ്ഞ് പ്രശസ്ത നടി പ്രിയ ബാപ്പട് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ കരിയറിലെ ആദ്യ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് സഹനടന്റെ...

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

Popular this week