23.9 C
Kottayam
Thursday, June 4, 2026

കൊച്ചുവേളിയിൽ നിന്ന് മലബാറിലേയ്ക്ക് തിങ്കളാഴ്ചകളിൽ അന്ത്യോദയ; ഫുൾ ജനറൽ കോച്ചുകളുമായി യാത്ര,സമയക്രമം ഇങ്ങനെ

Must read

കോട്ടയം: ഫുൾ ജനറൽ കോച്ചുകളുമായി വൈകുന്നേരം 05.30 ന് കൊച്ചുവേളിയിൽ നിന്ന് മലബാറിലേയ്ക്ക് തിങ്കളാഴ്ചകളിൽ അന്ത്യോദയ സ്പെഷ്യൽ”

തിരൂർ,കോഴിക്കോട്,വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ,കാഞ്ഞങ്ങാട് കാസർഗോഡ്, മംഗലാപുരം… രാത്രി യാത്രയ്ക്ക് റിസർവേഷൻ ലഭിക്കാത്തവർക്ക് ജൂൺ 9 വരെ എല്ലാ തിങ്കളാഴ്ചകളിലും അന്ത്യോദയ സ്പെഷ്യൽ സർവീസ് ആരംഭിച്ചിരിക്കുന്നു.ജനറൽ/ സാധാരണ യാത്രക്കാർക്കും ഒടുവിൽ നീതി ലഭിച്ചിരിക്കുന്നു.

- Advertisement -

നേരത്തെ ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എല്ലാ ജനറൽ ടിക്കറ്റ് കൗണ്ടറുകളിൽ നിന്നോ/ UTS ആപ്പ് മുഖേനയോ അന്ത്യോദയ ടിക്കറ്റ് ലഭ്യമാണ്. തിരുവനന്തപുരത്തെ ഓഫീസ് /സ്കൂൾ /കോളേജുകളിൽ നിന്നും വൈകുന്നേരം കൊല്ലം, കോട്ടയം, കൊച്ചി ഭാഗത്തേയ്ക്കുള്ള യാത്രക്കാരുടെ ഒഴുക്കിലകപ്പെടാതെ, ആശുപത്രികളിലും വിവിധ ഓഫീസ് ആവശ്യങ്ങൾക്കുമായി തലസ്ഥാന നഗരിയിലെത്തിയവർക്ക് തിങ്കളാഴ്ചകളിൽ വൈകുന്നേരമുള്ള അന്ത്യോദയ ആശ്വാസമാകും..

- Advertisement -

ഫുൾ ജനറൽ ആയതിനാൽ റിസർവേഷനായി തെരെയുന്ന – IRCTC അപ്പുകളിൽ ഈ ട്രെയിനിന്റെ വിവരം ലഭ്യമല്ല. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു സർവീസ് ആരംഭിച്ച വിവരം സ്ഥിരയാത്രക്കാരടക്കം പലരിലേക്കും ഇതുവരെ എത്തിയിട്ടില്ല.

- Advertisement -

♻️മംഗലാപുരത്തേയ്ക്കുള്ള സർവീസിൽ ഓരോ സ്റ്റേഷനിൽ നിന്നുള്ള സമയം ശ്രദ്ധിക്കുക..കൊച്ചുവേളി : 05.30 (വൈകുന്നേരം)കൊല്ലം : 06.26/06.29ശാസ്താംകോട്ട : 06.46/06.47കരുനാഗപ്പള്ളി: 06.55/06.56കായംകുളം : 07.09/07.11മാവേലിക്കര : 07.19/07.20ചെങ്ങന്നൂർ : 07.31/07.33തിരുവല്ല : 07.42/07.43ചങ്ങനാശ്ശേരി :07.51/07.52കോട്ടയം :08.15/08.18എറണാകുളം ടൗൺ : 09.40/09.45ആലുവ : 10.05/10.07തൃശൂർ : 10.47/10.50ഷൊർണുർ : 12.10/12.25 (രാത്രി)തിരൂർ – 12.53/12.54കോഴിക്കോട് – 01.47/01.50വടകര – 02.29/02.30തലശ്ശേരി -02.51/02.52കണ്ണൂർ – 03.17/03.20പയ്യന്നൂർ – 03.45/03.46കാഞ്ഞങ്ങാട് – 04.19/04.20കാസറഗോഡ് – 04.39/04.40മംഗലാപുരം ജംഗ്ഷൻ – 06.50(പുലർച്ചെ)

സ്റ്റോപ്പുകളുടെ കാര്യത്തിലും സമയത്തിന്റെ കാര്യത്തിലും അന്ത്യോദയ സ്പെഷ്യൽ പുതിയ സർവീസാണ്. സർവീസ് സ്ഥിരപ്പെടുത്തണമെന്ന് ആവശ്യവും ഇതിനോടകം യാത്രക്കാർക്കിടയിൽ ഉയർന്നിട്ടുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week