ഇംഫാൽ: പുതുവത്സരനാളിൽ മണിപ്പുരിലെ തൗബാൽ ജില്ലയിൽ അക്രമികൾ നടത്തിയ വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് ലിലോംങ് ചിൻജാവോ മേഖലയിലെത്തിയ സായുധസംഘം നാട്ടുകാരെ ലക്ഷ്യമിട്ട് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ രോഷാകുലരായ നാട്ടുകാർ വാഹനങ്ങൾക്ക് തീയിട്ടു.
പുതിയ അക്രമത്തെത്തുടർന്ന് തൗബാൽ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, കാക്കിങ്, ബിഷ്ണുപുർ ജില്ലകളിൽ പോലീസ് വീണ്ടും കർഫ്യൂ ഏർപ്പെടുത്തി. അക്രമത്തെ മുഖ്യമന്ത്രി എൻ. ബിരേൻസിങ് അപലപിച്ചു. സമാധാനം നിലനിർത്താൻ ജനങ്ങളോട് അഭ്യർഥിച്ചു.
മണിപ്പുരിൽ മെയ്ത്തി-കുക്കി വിഭാഗക്കാർ കഴിഞ്ഞ മേയ് മുതൽ ചേരിതിരിഞ്ഞാരംഭിച്ച കലാപത്തിൽ ഇരുനൂറോളംപേർ കൊല്ലപ്പെട്ടതായാണ് ഒൗദ്യോഗിക കണക്ക്.