28.4 C
Kottayam
Saturday, June 6, 2026

ആംസ്ട്രോങ് കൊലക്കേസ് പ്രതിയെ വെടിവെച്ചുകൊന്നു;ഒരാഴ്ചക്കിടെ തമിഴ്നാട്ടിലെ രണ്ടാമത്തെ ഏറ്റുമുട്ടൽ കൊല

Must read

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല. ബിഎസ്‍പി നേതാവ് ആംസ്ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തമിഴ്നാട് പൊലീസ് വെടിവെച്ച് കൊന്നു. ഒരാഴ്ചക്കിടെ തമിഴ്നാട്ടില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടല്‍ കൊലയാണിത്. ബിഎസ്പി നേതാവ് കെ ആംസ്ട്രോങിന്‍റെ കൊലക്കേസിൽ അറസ്റ്റ് ചെയപ്പെട്ട ഗുണ്ടാനേതാവ് തിരുവേങ്കടത്തെയാണ് പൊലീസ് വെടിവെച്ച് കൊന്നത്.ചെന്നൈ മാധവാരത്ത് വെച്ചാണ് ഏറ്റുമുട്ടൽ കൊല നടന്നത്.

ഗുണ്ടകളോട് ഗുണ്ടകളുടെ ഭാഷയിൽ സംസാരിക്കുമെന്ന് പുതിയ ചെന്നൈ കമ്മീഷണർ പറഞ്ഞിരുന്നു.തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് ഏറ്റുമുട്ടല്‍ കൊല നടന്നത്. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിയുതീർക്കേണ്ടിവന്നെന്നാണ് പൊലീസ് വിശദീകരണം. പ്രതിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു.

കഴിഞ്ഞ ദിവസം തമിഴ്നാട് തിരുച്ചിറപ്പള്ളി പുതുക്കോട്ടയില്‍ ഗുണ്ടാ നേതാവ് ദുരൈയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. വനമേഖലയില്‍ ഗുണ്ടകള്‍ ഒളിച്ചിരിക്കുന്നത് അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്.തുടര്‍ന്നാണ് ദുരൈയെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇന്‍സ്പെക്ടറെ വെട്ടിയപ്പോള്‍ പ്രാണരക്ഷാര്‍ത്ഥമാണ് തിരിച്ച് വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. അഞ്ച് കൊലക്കേസ് അടക്കം 69 കേസുകളില്‍ പ്രതിയാണ് ഗുണ്ടാ നേതാവായ ദുരൈ.പരിക്കേറ്റ പൊലീസുകാരന്‍റെ ചിത്രം ഉള്‍പ്പെടെ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ദുരൈയുടെ ഏറ്റുമുട്ടല്‍ കൊലക്ക് പിന്നാലെയാണിപ്പോള്‍ തിരുവേങ്കടത്തെയും വെടിവെച്ച് കൊന്ന സംഭവം ഉണ്ടായത്. വീണ്ടും ഏറ്റുമുട്ടല്‍ കൊല; ഗുണ്ടാനേതാവിനെ പൊലീസ് വെടിവെച്ച് കൊന്നു, സംഭവം തമിഴ്നാട് പുതുക്കോട്ടയിൽ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിലവിളക്ക് കൊളുത്തൽ വിവാദം: ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’; മതപരമായ ചടങ്ങെങ്കില്‍ വര്‍ജ്ജിക്കണം

കോഴിക്കോട്: പേരാമ്പ്രയിലെ ഒരു പൊതു ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ വിവാദത്തിൽ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയയെ പൂർണ്ണമായി തിരുത്തിക്കൊണ്ട് സമസ്ത നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി. പേരാമ്പ്രയിലെ ഒരു പ്രമുഖ...

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

Popular this week