24.2 C
Kottayam
Sunday, June 7, 2026

പോലീസുകാരന്റെ ഭാര്യയ്‌ക്കൊപ്പം പുഴയില്‍ ചാടിയ യുവാവിനെ കണ്ടെത്താനായില്ല,തെരച്ചിലിനിടെ കണ്ടെത്തിയത് മറ്റൊരു യുവാവിന്റെ മൃതദേഹം; 35 കാരിയെ രക്ഷപ്പെടുത്തിയത് കപ്പക്കടവിന് സമീപത്തുനിന്നും

Must read

കണ്ണൂര്‍: വളപട്ടണത്ത് യുവതിക്കൊപ്പം പുഴയില്‍ ചാടി കാണാതായ നിര്‍മാണ തൊഴിലാളിയായ യുവാവിനായി തിരച്ചില്‍ നടത്തുന്നിതിനിടെ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തി. അഴീക്കോട് കപ്പക്കടവിലെ ചേലോറകണ്ടിക്കല്‍ വീട്ടില്‍ ഹരീഷിന്റെ (42) മൃതദേഹമാണ് കണ്ടുകിട്ടിയത്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം വളപട്ടണം പുഴയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

വീട്ടമ്മയായ കാമുകിക്കൊപ്പം പുഴയില്‍ ചാടിയ പെരിയാട്ടടുക്കത്തെ രാജു (39) വിനെയാണ് കാണാതായത്. കാസര്‍കോട് ബേക്കല്‍ സ്വദേശിയായ യുവതിയെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. ദേശീയപാതയില്‍ വളപട്ടണം പാലത്തില്‍ നിന്നാണ് ചാടിയതെന്ന് മുപ്പത്തിയഞ്ചുകാരിയായ യുവതി പറഞ്ഞു. നീന്തല്‍ വശമുള്ള യുവതി കരകയറാനുള്ള ശ്രമത്തിനിടെ ഒന്നര കിലോമീറ്റര്‍ അകലെ കപ്പക്കടവ് ഭാഗത്ത് പുഴയോരത്ത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

- Advertisement -

- Advertisement -

തന്നോടൊപ്പം സുഹൃത്തും ചാടിയതായി യുവതി പറഞ്ഞതനുസരിച്ച് ഇന്നലെ അഗ്‌നിരക്ഷാ സേന തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയോടെ പൊലീസ് കോടതിയില്‍ ഹാജരാക്കിയ യുവതി ബന്ധുക്കള്‍ക്കൊപ്പം പോയി. ഞായറാഴ്ചയാണ് യുവതിയെയും രാജുവിനെയും കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബേക്കല്‍ പൊലീസ് വളപട്ടണത്തെത്തി യുവതിയുമായി തിരികെ പോകുകയും ചെയ്തു.

- Advertisement -

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് യുവാവും യുവതിയും പുഴയിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതി വിവാഹിതയാണ്. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതായി യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയെ കണ്ടെത്തിയത്.

യുവതിയും യുവാവും പ്രണയത്തിലായിരുന്നു. രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ ചുറ്റിക്കറങ്ങിയ ശേഷം രാത്രിയോടെ ഇരുവരും പാലത്തില്‍ എത്തുകയായിരുന്നു. ആദ്യം യുവാവും പിന്നീട് യുവതിയും പുഴയിലേക്ക് ചാടി. നീന്തലറിയാവുന്ന യുവതിയെ മീന്‍ പിടിച്ചുകൊണ്ടിരുന്ന സമീപവാസികളാണ് യുവതിയെ രക്ഷപ്പെടുത്തി കരയിലേക്ക് കൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് തന്നോടൊപ്പം ഒരാളും കൂടിയുണ്ടെന്ന വിവരം യുവതി പറഞ്ഞത്. പിന്നാലെ പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തെരച്ചില്‍ നടത്തുകയായിരുന്നു. രാത്രി മുഴുവന്‍ തെരഞ്ഞെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശി രാജുവിനായി (രാജേഷ് 39) ഇന്നും തിരച്ചില്‍ നടത്തുമ്പോഴാണ് ഹരീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസം മുന്‍പാണ് ഹരീഷ് ചെരിപ്പും വസ്ത്രങ്ങളും അഴിച്ചുവച്ച് സുല്‍ക്ക ഷിപ്പ് യാര്‍ഡിന് സമീപം ചാടിയത്. മരപ്പണിക്കാരനായ ഇയാള്‍ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week