ടിഡിപി യോഗത്തിനിടെ വീണ്ടും അപകടം; തിരക്കിൽപ്പെട്ട് മൂന്നുപേർ മരിച്ചു, നിരവധിപേർക്ക് പരിക്ക്

ഗുണ്ടൂര്‍ (ആന്ധ്രാപ്രദേശ്): ടിഡിപി പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ വികാസ് നഗറില്‍ നടന്ന പൊതുയോഗത്തിനിടെയാണ് അപകടം. പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു പങ്കെടുത്ത യോഗത്തിലാണ് അപകടം.

പരിക്കേറ്റവരില്‍ പത്ത് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നും സൂചനയുണ്ട്. യോഗത്തിന്റെ ഭാഗമായി നടന്ന പ്രത്യേക റേഷന്‍ വിതരണത്തിനിടെയാണ് അപകടമുണ്ടായത്.

കഴിഞ്ഞയാഴ്ച നെല്ലൂരില്‍ ചന്ദ്രബാബു നായിഡു നടത്തിയ റോഡ് ഷോയ്ക്കിടെ അഴുക്കുചാലില്‍ വീണ് എട്ടുപേര്‍ മരിച്ചിരുന്നു. ചന്ദ്രബാബു നായിഡു എത്തിയതോടെ വലിയ തിരക്കുണ്ടാവുകയായിരുന്നു. ഇതിനിടെ അഴുക്കുചാലിന്റെ സ്ലാബ് പൊട്ടി ആളുകള്‍ അതില്‍ വീണു. സംഭവത്തില്‍ എട്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News