കൊച്ചി:അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അന്ന രേഷ്മ രാജന്. സോഷയ്ല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്.
രാത്രിയില്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങളാണ് അന്ന പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്കൊപ്പം ഞാനെന്റെ പുതിയ ഇഷ്ടം കണ്ടെത്തി എന്നാണ് നടി കുറിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ നടിയുടെ പോസ്റ്റ് വൈറലായി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചത്.
ആലുവയിലെ രാജഗിരി ആശുപത്രിയിലെ നഴ്സായിരുന്ന അന്നയുടെ മുഖം ഒരു പരസ്യ ഹോര്‍ഡിംഗില്‍ കണ്ട് ഇഷ്ടപ്പെട്ടാണ് അങ്കമാലി ഡയറീസ് നിര്‍മ്മാതാവ് വിജയ് ബാബുവും സംവിധായകന് ലിജോ ജോസ് പല്ലിശ്ശേരിയും ക്ഷണിക്കുന്നത്.
ഓഡീഷനിലൂടെയാണ് അന്നയെയും തിരഞ്ഞെടുത്തത്. തുടര്‍ന്ന് 86 പുതുമുഖങ്ങള്‍ക്ക് ഒപ്പം അന്നയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. നാട്ടുകാരായ മറ്റുപല പെണ്‍കുട്ടികളെയും പോലെ നഴസിംഗ് കഴിഞ്ഞ് വിദേശത്തേക്ക് ജോലി തേടി പോകാനായിരുന്നു അന്നയുടെയും പദ്ധതി. എന്നാല്‍ ഇതിനിടെ ഒട്ടും പ്രതീക്ഷിക്കാതെയാണ് താന്‍ സിനിമയില്‍ എത്തിയതെന്ന് പറയുകയാണ് അന്ന.