24.9 C
Kottayam
Monday, June 8, 2026

കടലാസ് കിട്ടാനില്ല, ഉള്ളതിന് തീവില; ലങ്കയില്‍ പത്രങ്ങള്‍ അച്ചടി നിര്‍ത്തുന്നു

Must read

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ അച്ചടിക്കടലാസിന്റെ ദൗര്‍ലഭ്യം മൂലം പത്രങ്ങള്‍ അച്ചടി നിര്‍ത്തുന്നു. പ്രസിദ്ധീകരണം നിര്‍ത്തുകയാണെന്ന് രാജ്യത്തെ പ്രധാനപ്പെട്ട രണ്ടു പത്രങ്ങള്‍ അറിയിച്ചു. ഇംഗ്ലീഷ് പത്രമായ ദി ഐലന്റ്ും സഹോദര പ്രസിദ്ധീകരണമായ സിംഹള പത്രം ദിവായിനയുമാണ് പ്രസിദ്ധീകരണം നിര്‍ത്തിയത്.

ന്യൂസ് പ്രിന്റ് കിട്ടാനില്ലാത്തതും വില കുത്തനെ കൂടിയതുമാണ് അച്ചടി നിര്‍ത്താന്‍ കാരണമെന്ന് പത്രങ്ങള്‍ അറിയിച്ചു. പത്രക്കടലാസ് കിട്ടാനില്ലാത്തതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ പത്രം പ്രസിദ്ധീകരിക്കില്ലെന്ന് ദി ഐലന്റ് അറിയിപ്പില്‍ പറയുന്നു. 1981 മുതല്‍ അച്ചടി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ദി ഐലന്റ് ഇനി ഇ പേപ്പര്‍ ആയാണ് ലഭ്യമാവുക.

കടുത്ത വിദേശ നാണ്യ പ്രതിസന്ധി മൂലം രാജ്യത്ത് അവശ്യവസ്തുക്കളുടെ വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. പണം കൊടുത്താല്‍ പോലും ഇന്ധനവും ഭക്ഷ്യധാന്യങ്ങളും കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇന്ധന പമ്പുകളില്‍ ക്യൂ മണിക്കുറുകളോളം നീണ്ടത് പലയിടത്തും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പട്ടാളത്തെ നിയോഗിച്ചിരുന്നു.

അതിനിടെ ലങ്കയില്‍ ഇന്ധന വിതരണം നടത്തുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സബ്സിഡിയറിയായ എല്‍ഐഒസി ഇന്നലെയും വില വര്‍ധിപ്പിച്ചു. രണ്ടു മാസത്തിനിടെ ഇതു നാലാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week