ഗാര്‍ഹിക പീഡനം ഇന്ന് വര്‍ദ്ധിച്ചു വരുകയാണ്. ഭര്‍തൃ വീട്ടുകാരുടെ പീഡനം കാരണം ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളുടെ വാര്‍ത്തകള്‍ കാണുമ്പോള്‍ മാത്രമാണ് ഗാര്‍ഹികപീഡനത്തെക്കുറിച്ചും സ്ത്രീധന നിരോധനത്തെകുറിച്ചുമെല്ലാം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. നാല് ചുമരിനും മതില്‍ കെട്ടിനുമുള്ളില്‍ കണ്ണുനീരും കഷ്ടപ്പാടും പേറി ജീവിക്കുന്ന പെണ്‍ ജീവിതങ്ങളെക്കുറിച്ച് അഞ്ജലി ചന്ദ്രന്‍ പങ്കുവയ്ക്കുന്ന വാക്കുകള്‍ പലപ്പോഴും ശ്രദ്ധനേടാറുണ്ട്.
നിനക്ക് ഈ ഗാര്‍ഹിക പീഡനം എഴുതുന്നത് കൊണ്ട് എന്താണ് കിട്ടുന്നതെന്നു ചോദിക്കുന്നവരോട് താനും ഇതേ വേദനയുടെ കടന്നു പോയ ഒരാളാണെന്നും കടന്നു പോവുന്നത് ഗാര്‍ഹിക പീഡനം ആണെന്നത് തിരിച്ചറിയാന്‍ പോലും അറിയാത്തവര്‍ക്ക് വേണ്ടി കൂടിയാണ് ഈ എഴുത്തെന്നും അഞ്ജലി സമൂഹമാധ്യമത്തില്‍ കുറിക്കുന്നു.
കുറിപ്പ് പൂര്‍ണ്ണ രൂപം
നിനക്ക് ഈ ഗാര്‍ഹിക പീഡനം എഴുതുന്നത് കൊണ്ട് എന്താണ് കിട്ടുന്നത് എന്ന ചോദ്യത്തിന് മനസ്സില്‍ വന്ന ആദ്യ ഉത്തരങ്ങള്‍ ഇവയൊക്കെയാണ്.
- കടന്നു പോവുന്നത് ഗാര്‍ഹിക പീഡനം ആണെന്നത് തിരിച്ചറിയാന്‍ പോലും അറിയാത്തവര്‍ക്ക് വേണ്ടി കൂടിയാണ് ഈ എഴുത്ത്.
- ഇത്തരത്തില്‍ അനുഭവം ഉണ്ടായ ഒരാളെന്ന നിലയില്‍ മറ്റൊരാള്‍ ഇനി ഇത്തരത്തില്‍ ഉള്ള അവസ്ഥകളില്‍ കൂടി കടന്നു പോവരുത് എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം കൂടിയാണ് ഈ പോസ്റ്റുകള്‍.
- ഗാര്‍ഹിക പീഡനങ്ങളെ ഗതികേട് കൊണ്ട് സഹിച്ച് സമൂഹത്തില്‍ ഭര്‍ത്താവിനോ വീട്ടുകാര്‍ക്കോ നല്ല പേര് വാങ്ങി കൊടുക്കേണ്ട ഒരു ബാധ്യതയും സ്ത്രീകള്‍ക്ക് ഇല്ല എന്ന തിരിച്ചറിവ് ആളുകളില്‍ ഉണ്ടാവട്ടെ .
- ഇതുപോലെ തുറന്നെഴുതാനും ആളുകളുടെ പൊള്ളത്തരം തുറന്നു കാണിക്കാനും കൂടുതല്‍ പേര് മുന്നോട്ട് വന്നാല്‍ സമൂഹത്തിനെ ഓര്‍ത്തെങ്കിലും കുറച്ച് ആളുകള്‍ ഇത്തരത്തിലെ വൈകൃതങ്ങള്‍ ചെയ്യാതെ ഇരിക്കും എന്ന ഒരു പ്രതീക്ഷ ഉണ്ട്.
- തങ്ങള്‍ നിസാരമായി കരുതുന്ന പലതും സ്ത്രീകള്‍ക്ക് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പീഡനം ആണെന്ന തിരിച്ചറിവ്
ആളുകള്‍ക്ക് ഉണ്ടാവും എന്ന ആഗ്രഹം കൂടിയാണ് ഇതിന് പുറകിലുള്ളത്. - ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് ഇറങ്ങി വരുന്ന പെണ്‍കുട്ടികളെ കുറ്റപ്പെടുത്തി തിരികെ വിടുന്നതിനു പകരം അവരെ ചേര്‍ത്ത് പിടിക്കേണ്ടത് ഓരോരുത്തരുടെയും കടമ ആണെന്ന സ്വയം ബോധ്യം ഉണ്ടാവാന്‍.
- തങ്ങളുടെ തെറ്റ് കൊണ്ടല്ല പലപ്പോഴും ഗാര്‍ഹിക പീഡനങ്ങള്‍ നടക്കുന്നത് പകരം ആളുകളുടെ മാനസിക വൈകൃതങ്ങള്‍ സഹിക്കേണ്ട ഒരു ബാധ്യതയും തനിക്കില്ല എന്നത് ഓരോ വ്യക്തിയും മനസിലാക്കുമെന്ന പ്രതീക്ഷ.
- ഗാര്‍ഹിക പീഡനത്തിന് നേരെ ആളുകള്‍ ഒന്നടങ്കം മുഖം തിരിക്കുന്ന ഒരു സമയം വരണം എന്ന അതിയായ ആഗ്രഹം.
- ആത്മഹത്യ ചെയ്യുന്നതിലും എന്ത് കൊണ്ടും നല്ലതാണ് നമ്മളെ അര്‍ഹിക്കാത്ത ഇടങ്ങളില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക് എന്ന തീരുമാനം എന്നത് ആളുകള്‍ക്ക് മനസ്സിലാവാന്‍ കൂടി ഇത് ഉപകാരപ്പെടും.
- എത്ര അടുത്ത ബന്ധു ആണെങ്കിലും അവരു കാരണം ഒരു പെണ്‍കുട്ടി എന്തെങ്കിലും തരത്തില്‍ പീഡിപ്പിക്കപ്പെടുന്നു എന്നത് അറിഞ്ഞാല്‍ അവരോട് വിയോജിക്കുന്നതാണ് തങ്ങളുടെ വ്യക്തിത്വം അടയാളപ്പെടുത്താന്‍ ഉപയോഗിക്കേണ്ടത് എന്നും അവളെ കുറ്റപ്പെടുത്താന്‍ നില്‍ക്കാതെ കൂടെ നില്‍ക്കുന്നതാണ് മനുഷ്വത്വം എന്നതും ആളുകള്‍ മനസിലാക്കും എന്ന ഒരു വലിയ ആഗ്രഹം കൂടി ഉണ്ട്.
എത്ര കളിയാക്കിയാലും എതിര്‍ത്താലും അപമാനിച്ചാലും ഞാന്‍ ഈ സീരീസ് എഴുതി കൊണ്ടേയിരിക്കും ?? എന്നെ പോലെ ഈ നശിച്ച പരിപാടികള്‍ക്ക് ഒരു അവസാനം ആഗ്രഹിക്കുന്ന സമാന മനസ്‌കരായ ആളുകള്‍ കൂടെ ഉണ്ടാവുകയും ചെയ്യും എന്ന പ്രതീക്ഷ ഉണ്ട്.
അഞ്ജലി ചന്ദ്രന്‍