KeralaNews

ഞാനും മരിക്കുവോളം എഫ് ബി യിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ…സച്ചിയെ കവര്‍ ഫോട്ടോയാക്കി അനില്‍,വാക്ക് പാലിച്ച് മടക്കം

കൊച്ചി മലയാളത്തിലെ അവസാന തീയേറ്റര്‍ ഹിറ്റായ അയ്യപ്പനും കോശിയും സിനിമയുടെ സംവിധായകന്‍ സച്ചിയുടെ ജന്‍മദിനത്തില്‍ തന്നെയാണ് സച്ചിയുടെ പ്രിയ കൂട്ടുകാരിലൊരാളായ അനില്‍ നെടുമങ്ങാടിന്റെയും വിയോഗം.മാസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച സച്ചിയേക്കുറിച്ച് ഇന്നും രാവിലെയും അനില്‍ ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു.

‘ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ. ഷൂട്ടിനിടയില്‍ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താന്‍ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണില്‍ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാന്‍ പറഞ്ഞു ആയില്ല ആവാം .ചേട്ടന്‍ വിചാരിച്ചാല്‍ ഞാന്‍ ആവാം….സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാന്‍ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാന്‍ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.’ അനില്‍ രാവിലെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട്…

Posted by Anil P. Nedumangad on Thursday, 24 December 2020

തൊടുപുഴ മലങ്കര ജലാശയത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ഷൂട്ടിങ്ങിനിടെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button