കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണ്ണക്കടത്തിയ കേസിലെ പ്രതി സ്വപന സുരേഷിനെ ഫോണില്‍ ബന്ധപ്പെട്ടതായി സമ്മതിച്ച് ജനം ടിവി ചീഫ് അനില്‍ നമ്പ്യാര്‍. കസ്റ്റംസ് ബാഗേജില്‍നിന്ന് സ്വര്‍ണം പിടികൂടിയ അന്നുതന്നെ അനില്‍ സ്വപ്നയെ ഫോണില്‍ വിളിച്ചതായാണ് പറയുന്നത്.
ജൂലൈ അഞ്ചിനാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. അതേദിവസം ഉച്ചയ്ക്കാണ് അനില്‍ ഫോണ്‍ വിളിച്ചതായി പറയുന്നത്. കേസില്‍ ആദ്യ മുതലേ ബിജെപി നേതാക്കളുടെ പങ്ക് സംശയാസ്പദമാണെന്ന് സി.പി.എം ആരോപിയ്ക്കുന്നു. കസ്റ്റംസ് അറസ്റ്റ് ചെയ്ത മുഹമ്മദ് ഷാഫി എ എന്‍ രാധാകൃഷ്ണനുമായി നില്‍ക്കുന്ന ഫോട്ടോ ഇന്ന് പുറത്ത് വന്നിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ അഞ്ചാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഞാന്‍ എന്റെ ഫോണില്‍ നിന്നും സ്വപ്നയെ വിളിച്ചിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വര്‍ണ്ണം വന്നതായുള്ള വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് അവരെ വിളിച്ചത്’ – ഇങ്ങനെയാണ് അനില്‍ നമ്പ്യാരുടെ ഫെയ്സ്ബുക്ക് കുറിപ്പിലെ വിശദീകരണം.