24.5 C
Kottayam
Friday, June 5, 2026

‘125 വർഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള കാഴ്ചപ്പാട് നരേന്ദ്ര മോദിക്കുണ്ട്’എയറിലായി അനില്‍ ആന്റണി

Must read

കൊച്ചി: യുവം പരിപാടിയിൽ അനിൽ ആന്റണി നടത്തിയ പ്രസം​ഗം സോഷ്യൽ മീഡിയയിൽ വൈറലായി. അനിൽ ആന്റണി പറഞ്ഞ കാര്യത്തിലെ അബദ്ധം കാരണമാണ് പ്രസം​ഗത്തിലെ ചില ഭാ​ഗങ്ങൾ വൈറലായത്. 125 വർഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള കാഴ്ചപ്പാട് നരേന്ദ്ര മോദിക്കുണ്ട് എന്ന പരാമർശമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. സോഷ്യൽ മീഡിയ ഉപഭോക്താക്കൾ അനിൽ ആന്റണിയെ പരിഹസിച്ച് രം​ഗത്തെത്തി.

”നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ 140 കോടി ജനങ്ങളെ മുന്നോട്ട് കൊണ്ടുപോയി ഓരോ വ്യക്തിക്കും സാമൂഹികമായിട്ടും സാമ്പത്തികമായിട്ടും മുന്നേറാൻ അവസരങ്ങൾ കൊടുത്ത് ഇന്ത്യയെ അടുത്ത 125 വർഷത്തിൽ വികസിത രാജ്യമാക്കി, ലോകരാജ്യങ്ങളിൽ ഒരു വിശ്വ​ഗുരുവാക്കി മാറ്റാനുള്ള കാഴ്ചപ്പാട് മോദിക്കുണ്ട്. സബ് കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്”- എന്നാ‌യിരുന്നു അനിൽ ആന്റണിയുടെ പ്രസം​ഗം. ഇതിലെ സബ്കാ പ്രയാസ് എന്നതും ട്രോളിന് കാരണമായി. 

ഈയടുത്താണ് കോൺ​ഗ്രസ് വിട്ട അനിൽ ആന്റണി ബിജെപിയിൽ ചേർന്നത്. മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ മകനാണ് അനിൽ ആന്റണി. കെപിസിസി സൈബർ വിഭാ​ഗത്തിന്റെ ചുമതലയുണ്ടായിരുന്ന അനിൽ ആന്റണി ബിബിസി വിഷയത്തിലടക്കം കോൺ​ഗ്രസുമായി ഇടഞ്ഞ ശേഷമാണ് ബിജെപിയിലെത്തിയത്. 

കഴിഞ്ഞ ദിവസമാണ് കൊച്ചി‌യിൽ യുവം പരിപാടിയിൽ മോദി പങ്കെടുത്തത്. ഈ നൂറ്റാണ്ടു ഇന്ത്യയുടേതെന്നും ഇന്ത്യ ലോക യുവ ശക്തിയെന്നും പ്രധാനമന്ത്രി മോദി. യുവം 2023 വേദിയിൽ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.  ഇന്ത്യ ലോകത്തെ മാറ്റിമറിക്കും. ഇന്ത്യ വേഗത്തിൽ വളരുന്ന രാജ്യമാണ്. രാജ്യത്തിന്റെ പുതിയ ദൗത്യം നിറവേറ്റാൻ മലയാളി ചെറുപ്പക്കാരും മുന്നോട്ടു വരുന്നു. ജി 20 കേരളത്തിലെ യോഗങ്ങൾ വിജയകരമായിരുന്നു എന്നും മോദി പറഞ്ഞു. കേരളത്തിലെ പദ്മശ്രീ പുരസ്‌കാര ജേതാക്കൾ, ശ്രീ നാരായണ ഗുരു, കെ കേളപ്പൻ, സ്വാതന്ത്ര സമര സേനാനികൾ, അപ്പുക്കുട്ടൻ പൊതുവാൾ, നമ്പി നാരായണൻ എന്നിവരെയും മോദി പ്രസം​ഗമധ്യേ പരാമർശിച്ചു. 

- Advertisement -

പ്രിയ മലയാളി യുവസുഹൃത്തുക്കളേ നമസ്കാരം’ എന്ന് മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസം​ഗം ആരംഭിച്ചത്. കേരളത്തിലെത്തുമ്പോൾ കൂടുതൽ ഊർജ്ജം ലഭിക്കുന്നുവെന്നും മോദി പറഞ്ഞു. ശങ്കരാചാര്യരും ശ്രീനാരായണ ​ഗുരുവും ജനിച്ച നാടാണ് കേരളം. തനിക്ക് ഏറ്റവുമധികം വിശ്വാസം യുവാക്കളിലാണെന്നും മോദി. നവ്യാ നായർ, ഉണ്ണി മുകുന്ദൻ, അപർണാ ബാലമുരളി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week