28.2 C
Kottayam
Friday, June 5, 2026

സ്‌കൂള്‍ ഗേള്‍ ലുക്കില്‍ അനിഖ; പുതിയ ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

Must read

കൊച്ചി:ബാലതാരമായി എത്തിയ വളരെ വേഗം പ്രേക്ഷകരുടെ മനസില്‍ ഇടം കണ്ടെത്തിയ നടിയാണ് അനിഖ സുരേന്ദ്രന്‍. അഭിനയ മികവ് തന്നെയാണ് അനിഖയെ വളരെ വേഗം പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി മാറ്റിയത്. തമിഴില്‍ യെന്നൈ അറിന്താല്‍, വിശ്വാസം എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് അനിഖ കാഴ്ചവെച്ചത്. മലയാളത്തില്‍, അഞ്ചു സുന്ദരികള്‍, ദ ഗ്രേറ്റ് ഫാദര്‍, ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അനിഖ കൈയടി നേടി.

ബാലതാരമായാണ് വെള്ളിത്തരയില്‍ എത്തിയതെങ്കിലും ഇന്ന് ഹോട്ട് ഫോട്ടോ ഷൂട്ടുകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അനിഖ സുരേന്ദ്രന്‍. ലക്ഷ കണക്കിന് ആരാധകരാണ് ഇന്‍സ്റ്റാഗ്രാമില്‍ താരത്തെ ഫോളോ ചെയ്യുന്നത് അതുകൊണ്ട് തന്നെ അനിഖ സുരേന്ദ്രന്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ അതിവേഗം വൈറലാകാറുണ്ട്.

- Advertisement -

ഇപ്പോഴിതാ, താരം ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്ത പുതിയ ചിത്രങ്ങളാണ് അതിവേഗം വൈറലാകുന്നത്. ഒരു സ്‌കൂള്‍ ഗേള്‍ ലുക്കിലുള്ള സ്‌റ്റൈലിഷ് ചിത്രങ്ങളാണ് താരം പുതിയതായി പങ്കുവെച്ചിരിക്കുന്നത്.ഏതായാലും ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നൂറുകണക്കിന് ലൈക്കും കമന്റുകളുമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

- Advertisement -

നേരത്തെ അനിഖ സുരേന്ദ്രന്‍ നടത്തിയ ഒരു ലൈവ് സെഷന്‍ വൈറലായിരുന്നു. സെലിബ്രിറ്റികള്‍ ഓണ്‍ലൈനില്‍ തത്സമയം വരുന്നുവെന്ന് അറിഞ്ഞാല്‍ ആരാധകര്‍ ആ സമയം അവിടെയുണ്ടാകും. 17കാരിയായ അനിഖ സുരേന്ദ്രന്‍ അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ലൈവ് സെഷന്‍ നടത്തി. ഇത് കണ്ട് പലരും ചോദ്യങ്ങള്‍ ചോദിക്കാന്‍ മുന്നോട്ട് വന്നിരുന്നു.

- Advertisement -

സെലിബ്രിറ്റികളുടെ ജീവിതത്തെക്കുറിച്ച് അറിയാനാണ് പല ആരാധകരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരമൊരു ലൈവ് സെഷനില്‍ ഇഷ്ടതാരത്തെ മുന്നില്‍ കിട്ടിയാല്‍ അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചോദിക്കും. സ്വകാര്യ ജീവിതത്തെ കുറിച്ച് അറിയാനായിരിക്കും പലര്‍ക്കും താല്‍പര്യം.

അനിഖ സുരേന്ദ്രന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റില്‍ ആരാധകരോട് സംവദിക്കുന്നതിനിടെ ഒരു ആരാധകന്റെ ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘ബ്രായെക്കുറിച്ച് എനിക്ക് ഉപദേശം വേണം’ എന്നാണ് യുവാവ് നടിയോട് ചോദിച്ചത്. നിങ്ങള്‍ ഏതുതരത്തിലുള്ളതാണ് ഉപയോഗിക്കുന്നതെന്നും ചോദിച്ചു.

സാധാരണ ഗതിയില്‍ താരങ്ങള്‍ ഇത്തരം ചോദ്യങ്ങളോട് ക്ഷുഭിതരാകുകയാണ് പതിവ്. അല്ലെങ്കില്‍ ഇവ അവഗണിക്കാറാണ് പതിവ്. എന്നാല്‍ വളരെ കൂളായി തന്നെ അനിഖ മറുപടിയും നല്‍കി. ‘ശരിയായ അളവിലുള്ള കോട്ടണ്‍ ബ്രാ ധരിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു എന്നാണ് അനിഖ നല്‍കിയ മറുപടി. എന്നാല്‍ കോട്ടണ്‍ ബ്രാ ധരിച്ചാല്‍ കാഴ്ചയില്‍ അത് മോശമായിരിക്കുമെന്നും അതിനാല്‍ താന്‍ ഓണ്‍ലൈന്‍ വഴിയാണ് അവ വാങ്ങുന്നതെന്നും നടി തുറന്നുപറഞ്ഞു.

സാധാരണ നടിമാര്‍ ആരാധകരുടെ ഇത്തരം ചോദ്യങ്ങളോട് ദേഷ്യത്തോടെ പ്രതികരിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യുന്ന നിരവധി സന്ദര്‍ഭങ്ങള്‍ മുന്‍പുണ്ടായിട്ടുണ്ട്. എന്നാല്‍ ഇവിടെ നടി അനിഖ പ്രകോപിതയാകാതെ കൂളായി തന്നെ മറുപടി നല്‍കി.

അനിഖ ഇപ്പോള്‍ തെലുങ്ക് സിനിമയായ ബട്ട ബൊമ്മയിലാണ് അഭിനയിക്കുന്നത്. നാഗാര്‍ജുന നിര്‍മിക്കുന്ന ഈ ചിത്രം മലയാള സിനിമയായ കപ്പേളയിലെ റീമേക്കാണ്. ഇതു കൂടാതെ തമിഴില്‍ വാസുവും അവന്‍ കര്‍പിണികളും എന്ന ചിത്രത്തിലും അനിഖ അഭിനയിക്കുന്നു.2013-ല്‍ 5 സുന്ദരികള്‍ എന്ന മലയാള ചിത്രത്തില്‍ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week