26.3 C
Kottayam
Saturday, November 23, 2024

‘മകൾ ജൂലിയേറ്റ ഞങ്ങളെ വിട്ടുപോയി’; ഹൃദയ ഭേദകമായ വാർത്ത പങ്കുവച്ച് അഡ്രിയൻ ലൂണ

Must read

ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ ഹൃദയഭേദകമായ വാർത്ത പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ യുറഗ്വായ് മുന്നേറ്റനിര താരം അഡ്രിയൻ ലൂണ. തന്റെ 6 വയസ്സുകാരിയായ മകള്‍ ജൂലിയേറ്റയുടെ വേർപാടിനെക്കുറിച്ചാണു താരത്തിന്റെ വെളിപ്പെടുത്തൽ. ഇന്നു പുലർച്ചെ ലൂണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പു ചുവടെ,

‘കടുത്ത വേദനയോടെയാണു ഞാൻ ഈ കുറിപ്പ് എഴുതുന്നത്. ഈ വർഷം ഏപ്രിൽ 9ന് എന്റെ മകൾ ജൂലിയെറ്റ (6 വയസ്സ്) ഞങ്ങളെ വിട്ടുപിരിഞ്ഞ കാര്യം എല്ലാവരെയും അറിയിക്കട്ടെ. അവളുടെ വേർപാട് എനിക്കും കുടുംബത്തിനും ഉണ്ടാക്കിയ വേദനയ്ക്കു സീമകളില്ല, അത് ഒരിക്കലും മായ്ക്കാനാകുകയുമില്ല.

ജീവിതത്തിൽ ഏറെ സ്നേഹവും കരുതലും സൂക്ഷിച്ച, ഏറെ കുലീനയായ ഒരു പെൺകുട്ടിയുടെ ഏറ്റലും നല്ല ഉദാഹരണമായിരുന്നു അവൾ. വേദനകൾക്കിടെയും അവളുടെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ടായിരുന്നു, അല്ലെങ്കിൽ നിങ്ങള്‍ക്ക് ഒട്ടെറെ ദിവസങ്ങളിൽ ഊഷ്മളതയേകാൻ പോന്ന ‘ഐ ലവ് യൂ’ എന്ന വാചകമാകും അവൾ സമ്മാനിക്കുക.

ജൂലിയേറ്റ, ഈ ചുരുങ്ങിയ നാളുകൾക്കിടെ നിന്നോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നു പറയാൻ എന്റെ ജീവിതംതന്നെ പോരാതെ വരും. മറ്റുള്ളവരെ എങ്ങനെ സ്‌നേഹിക്കണം, ഏറ്റവും കടുത്ത ഭീതിക്കെതിരെ പോരാടേണ്ടത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങൾ നീയാണ് എന്നെ പഠിപ്പിച്ചത്. 

സംശയമില്ലാതെ പറയാം, ജീവിതം എത്ര പ്രതിസന്ധികളിലൂടെയാണു കടന്നുപോകുന്നതെങ്കിലും തോറ്റു പിന്മാറരുത് എന്നതാണ് നീ പഠിപ്പിച്ച ഏറ്റവും വലിയ പാഠം. ഈ നശിച്ച സിസ്റ്റിക് ഫൈബ്രോസിസ് രോഗത്തിനെതിരെ അവസാന ശ്വാസംവരെ നീ പോരാടി. എന്നെ, വിശ്വസിക്കണം, ഇക്കാര്യം ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കില്ല.’ 

ശ്വാസകോശത്തെയും മറ്റു ആന്തരികാവയങ്ങളുടെ പ്രവർത്തനത്തെയും ഗുരുതരമായി ബാധിക്കുന്ന രോഗമാണു ‘സിസ്റ്റിക് ഫൈബ്രോസിസ്. 

ഇൻസ്റ്റഗ്രാം കുറിപ്പിനു പിന്നാലെ അനുശോചന സന്ദേശങ്ങളുമായി ഒട്ടേറെ ആരാധകരാണ് ലൂണയ്ക്ക് ഒപ്പം നിൽക്കുന്നത്. ‘മകൾ ജൂലിയേറ്റയുടെ മരണത്തിൽ ഹൃദയത്തിൽതട്ടിയുള്ള അനുശോചനം ലൂണയെ അറിയിക്കുന്നു. ഈ നഷ്ടവുമായി പൊരുത്തപ്പെടാനുള്ള സ്നേഹവും കരുത്തും അഡ്രിയനും കുടുംബത്തിനും നൽകുന്നു’– ഔദ്യോഗിക ഹാൻഡിലിൽനിന്നു കേരള ബ്ലാസ്റ്റേഴ്സ് ട്വീറ്റ് ചെയ്തു. 2021ലാണു ലൂണയുമായി ബ്ലാസ്റ്റേഴ്സ് കറാറിലെത്തുന്നത്. കഴിഞ്ഞ ഐഎസ്എൽ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശത്തിൽ ഏറ്റവും നിർണായകമായ പ്രകടനം പുറത്തെടുത്ത താരങ്ങളിൽ ഒരാളാണു ലൂണ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

കണ്ണൂരിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻ മരിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തളിപ്പറമ്പ് ലൂർദ് ഹോസ്പിറ്റൽ  അവസാന വർഷ ഫിസിയോതെറാപ്പി വിദ്യാർഥിനിയാണ്. ഹോസ്റ്റലിലെ...

സനാതനധർമ്മം മഹാമാരിയെന്ന പരാമർശം; ഉദയനിധി സ്റ്റാലിന്റെ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി

ചെന്നൈ: സനാതനധർമ്മത്തിനെതിരായ പരാമർശത്തിൽ എടുത്ത കേസുകളുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നൽകിയ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹർജി പരിഗണിക്കുന്നത് അടുത്ത വർഷത്തിലേക്ക് മാറ്റി. പരാമർശത്തിൽ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ...

മണിപ്പൂർ ഐക്യദാർഢ്യം: പി.വൈ.പി.എ കേരള സ്റ്റേറ്റ് സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും നവം. 23ന്

കുമ്പനാട്: മണിപ്പുരിൽ പീഡനം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തിൽ നവംബർ 23 ശനിയാഴ്ച വൈകുന്നേരം 6 മുതൽ സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും സംഘടിപ്പിക്കും. മുൻ...

അച്ഛന്റെ ചിതാഭസ്മം ഇട്ട് വളർത്തിയെടുത്തത് കഞ്ചാവ് ചെടി,ഉണക്കി വലിച്ച് ആഗ്രഹം പൂർത്തീകരിച്ച് യൂട്യൂബറായ മകൾ

മുംബൈ: പിതാവിന്റെ ചിതാഭസ്മം വളമായി നൽകി വളർത്തിയെടുത്ത കഞ്ചാവ് ഉണക്കി വലിച്ചെന്ന് യൂട്യൂബറായ മകൾ. 39 കാരിയായ റോസന്ന പാൻസിനോയാണ് ഇക്കാര്യം ലോകത്തിനോട് വിളിച്ചു പറഞ്ഞത്. തന്റെ പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡിൽ സംസാരിക്കവെയാണ്...

ലണ്ടനിൽ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടനം; ജാഗ്രത

ലണ്ടൻ: യുകെയിലെ യുഎസ് എംബസിയ്ക്ക് സമീപം സ്‌ഫോടകവസ്തു ശേഖരം കണ്ടത്തി മെട്രോപോളിറ്റൻ പോലീസ്. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിയന്ത്രിത സ്‌ഫോടനവും നടത്തി. ലണ്ടനിലെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിൻ തുമ്പത്ത് സ്‌ഫോടകവസ്തുശേഖരം കണ്ടെത്തിയത് വലിയ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.