24.6 C
Kottayam
Saturday, June 6, 2026

എന്നേക്കാൾ പ്രായം കുറഞ്ഞ അനിരുദ്ധുമായുള്ള സ്വകാര്യ ചിത്രങ്ങൾ ലീക്കായത് എന്റെ കരിയറിനെ വല്ലാതെ ബാധിച്ചു: വെളിപ്പെടുത്തി ആൻഡ്രിയ

Must read

മലയാളത്തിലെ സൂപ്പർഹിറ്റുകൾ ആയ അന്നയും റസൂലും, ലോഹം എന്നീ സിനിമകളിലൂടെ മളലയാളി കൾക്കും പ്രിയങ്കരിയായ നടിയാണ് ആൻഡ്രിയ ജെർമിയ. നടി, പാട്ടുകാരി, പിയാനിസ്റ്റ്, മ്യൂസിക് കമ്പോസർ തുടങ്ങി ഒന്നിലധികം മേഖലകളിൽ പ്രശസ്തിയാർജ്ജിച്ച താരം കൂടിയാണ് ആൻഡ്രിയ ജെർമിയ.

പിന്നണി ഗായിക ആയിട്ടാണ് ആൻഡ്രിയ സിനിമയിലെത്തിയത്. അതിനു ശേഷം ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നീ നിലകളിലെല്ലാം അറിയപ്പെടുകയായിരുന്നു. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ എല്ലാം ഇപ്പോൾ താരത്തിന്റേതായി ഒരു പിടി നല്ല ചിത്രങ്ങൾ ഉണ്ട്.

പച്ചക്കിളി മുത്തുചരം എന്ന തമിഴ് സിനിമയിലൂടെയാണ് ആൻഡ്രിയ അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് അന്നയും റസൂലും എന്ന ഫഹദ് ഫാസിൽ നായകനായ ചിത്രത്തിലൂടെ മലയാളത്തിലും നായികയായി അഭിനയിച്ചു.

അതിന് ശേഷം വിശ്വരൂപം, തടാക, എൻട്രേന്ടറും പുന്നഗൈ, ആരന്മനൈ, ലോഹം, തോപ്പിൽ ജോപ്പൻ, താര മണി, അവൾ, എന്നീ സിനിമകളിലും താരം അഭിനയിച്ചു. നിരവധി തമിഴ് സിനിമകളിലും, മലയാള സിനിമകളിലും താരം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

- Advertisement -

അതേ സമയം ഒരു യുവ നടനെയും ഒരു യുവ സംഗീത സംവിധായകനെയും ഒരേ സമയം തന്നെ പ്രണയിക്കുന്നു എന്ന ഗോസിപ്പുകൾ ആയിരുന്നു ഒരു കാലത്ത് ആൻഡ്രിയയെ കുറിച്ച് പ്രചരിച്ചിരുന്നത്. തന്നെ കുറിച്ചുള്ള അത്തരത്തിലുള്ള ഗോസിപ്പുകളെ കുറിച്ച് ഒരിക്കൽ നടി തുറന്നു പറഞ്ഞിരുന്നു.

- Advertisement -

ആ വാർത്ത തന്റെ കരിയറും ജീവിതവും തന്നെ തകർത്തു കളഞ്ഞു എന്നാണ് താരം പറഞ്ഞത്. സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദിറും ആയിട്ടുള്ള താരത്തിന്റെ ബന്ധത്തെ കുറിച്ചായിരുന്നു വാർത്തകൾ വന്നത്.

ഇരുവരും പ്രണയത്തിൽ ആവുകയും ഇരുവരുടെയും സ്വാര്യ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു ആ സമയത്ത്. ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറളാവുകയും ചെയ്തിരുന്നു. ഒരുപാട് വിമർശനങ്ങൾ ആണ് അതോടുകൂടി നടിയെ തേടി എത്തിയത്.

പ്രായം കൂടിയ നടിക്ക് തന്നേക്കാൾ പ്രായം കുറഞ്ഞ അനിരുദ്ധിനെ മാത്രമേ കിട്ടിയുള്ളൂ എന്ന തരത്തിലുള്ള വിമർശനങ്ങൾ ആയിരുന്നു കൂടുതലും. ആ സമയത്ത് അനിരുദ്ധിന് വെറും 19വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. ഈയൊരു വിമർശനം തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു എന്നാണ് നടി പറഞ്ഞത്.

- Advertisement -

അതേ സമയം സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം പകർന്ന് പ്രശശ്തി നേടി വന്ന സമയത്താണ് അനുരുദ്ധ് അങ്ങനെ ഒരു ഗോസിപ്പിൽ ചെന്ന് ചാടുന്നത്. ധനുഷിന്റെ 3 എന്ന ചിത്രത്തിലെ വൈ ദിസ് കൊലവരി ടി എന്ന ഗാനമാണ് ലോകമറിയുന്ന സംഗീത സംവിധായകനാക്കി അനുരുദ്ധിനെ മാറ്റിയത്.

കമൽഹാസന്റെ നായികയായി ആൻഡ്രിയ അഭിനയിച്ച ബ്രമ്മാണ്ഡ സിനിമയായ വിശ്വരൂപം തിയറ്ററുകളിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് ഇവരുടെ ചിത്രങ്ങൾ പുറത്തായത്. ഇന്റർനെറ്റിൽ പരക്കുന്ന തന്റെ ചിത്രങ്ങൾ യഥാർത്ഥമാണെന്നും മോർഫ് ചെയ്തതല്ലെന്നും അന്ന് ആൻഡ് പ്രതികരിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ അതിനുശേഷം ഇരുവരും ബ്രേക്കപ്പ് ആയെന്ന വാർത്തയും രംഗത്തെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week