24.7 C
Kottayam
Sunday, May 19, 2024

ആന്ധ്ര ട്രെയിൻ ദുരന്തം: ലോക്കോ പൈലറ്റുമാർ ഫോണിൽ ക്രിക്കറ്റ് കാണുകയായിരുന്നു: റെയിൽവേ മന്ത്രി

Must read

ന്യൂഡല്‍ഹി: 2023 ഒക്ടോബറില്‍ ആന്ധ്രപ്രദേശില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കൂട്ടിയിടിച്ച രണ്ടു ട്രെയിനുകളില്‍ ഒന്നിന്റെ ലോക്കോ പൈലറ്റും കോ-ലോക്കോ പൈലറ്റും മൊബൈല്‍ ഫോണില്‍ ക്രിക്കറ്റ് കാണുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ 29-നാണ് വിജയനഗര ജില്ലയിലെ കണ്ടകപള്ളിയിലെ ഹൗറ-ചെന്നൈ പാതയില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. വിശാഖപട്ടണം പലാസ ട്രെയിനിന്റെ പിന്നിലേക്ക് രായഗഡ പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചുകയറിയായിരുന്നു അപകടം. വൈകുന്നേരം ഏഴുമണിയോടെ ആയിരുന്നു സംഭവം. 14 പേര്‍ക്കാണ് അന്ന് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. അന്‍പതില്‍ അധികംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ സുരക്ഷാമുന്‍കരുതലുകളെ കുറിച്ച് പരാമര്‍ശിക്കവേ ആയിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍.അടുത്ത കാലത്ത് ആന്ധ്രപ്രദേശിലുണ്ടായ ട്രെയിന്‍ അപകടത്തിന് കാരണം ലോക്കോ പൈലറ്റും കോ ലോക്കോ പൈലറ്റും ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരുന്നതാണ്.

ഇത്തരത്തില്‍ ശ്രദ്ധ തിരിക്കുന്ന സംഗതികള്‍ കണ്ടെത്താനും ലോക്കോ പൈലറ്റുമാരുടെയും അസിസ്റ്റന്റ് പൈലറ്റുമാരുടെയും ശ്രദ്ധ ട്രെയിന്‍ ഓടിക്കുന്നതില്‍ മാത്രമാണെന്ന് ഉറപ്പുവരുത്താനും ആവശ്യമായ സംവിധാനങ്ങള്‍ നടപ്പിലാക്കും, അശ്വിനി വൈഷ്ണവ് പറഞ്ഞു.അതേസമയം, ആന്ധ്രപ്രദേശ് ട്രെയിന്‍ അപകടത്തിന്റെ കാരണം വ്യക്തമാക്കുന്ന കമ്മിഷണേഴ്‌സ് ഓഫ് റെയില്‍വേ സേഫ്റ്റി (സി.ആര്‍.എസ്.)യുടെ ഔദ്യോഗിക റിപ്പോര്‍ട്ട് ഇതുവരെ പുറത്തെത്തിയിട്ടില്ല.

അപകടത്തിന് തൊട്ടുപിന്നാലെ റെയില്‍വേ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. റായഗഡ പാസഞ്ചര്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെയും കോ പൈലറ്റിന്റെയും വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് ആ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. ഇവര്‍ സിഗ്നലുകള്‍ അവഗണിച്ചുവെന്നും സുരക്ഷാമുന്‍കരുതലുകള്‍ ലംഘിച്ചുവെന്നും കണ്ടെത്തിയിരുന്നു. ഇരുവര്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായിരുന്നു.

ഞ്ചാബിൽ ലോക്കോ പൈലറ്റില്ലാതെ ഗുഡ്‌സ് ട്രെയിൻ (goods train) സഞ്ചരിച്ചത് 70 കിലോമീറ്റർ. മണിക്കൂറിൽ 100 കിലോ മീറ്റർ വരെ വേഗതയിൽ ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ സഞ്ചരിച്ചുവെന്നാണ് റിപ്പോർട്ട്. റെയിൽവേ അധികൃതരുടെ ശ്രമഫലമായി പഞ്ചാബിലെ മുകേരിയനിൽ വെച്ച് ട്രെയിൻ നിർത്താൻ സാധിച്ചു. വൻ അപകടമാണ് തലനാഴിരയ്ക്ക് ഒഴിവായത്. 

കത്വ സ്റ്റേഷനിൽ നിർത്തിയപ്പോൾ ചായ കുടിക്കാൻ  ലോക്കോ പൈലറ്റും സഹപൈലറ്റും പുറത്തിറങ്ങിയിരുന്നു. എന്നാൽ എൻജിൻ ഓണായിരുന്നു. ലോക്കോ പൈലറ്റ് ഇറങ്ങുന്നതിന് മുമ്പ് ട്രെയിനിൻ്റെ ഹാൻഡ് ബ്രേക്ക് ഇടാൻ ലോക്കോ പൈലറ്റ് മറന്നതാവാമെന്നാണ് നിഗമനം. കല്ലുകൾ കയറ്റിവന്ന ഗുഡ്സ് ട്രെയിൻ അഞ്ച് സ്റ്റേഷനുകൾ താണ്ടിയാണ് ഉച്ചി ബസ്സിയിൽ എത്തിയത്.

റെയിൽവേ ട്രാക്കിൽ മരക്കട്ടികൾ സ്ഥാപിച്ചാണ് ട്രെയിൻ നിർത്തിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. മറ്റൊരു തീവണ്ടിയും എതിർദിശയിൽ നിന്ന് വരാഞ്ഞതിനാൽ  വലിയ അപകടം ഒഴിവായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week