23.5 C
Kottayam
Friday, September 20, 2024

ഞാന്‍ അഹങ്കാരിയെന്ന് ചിലര്‍ കരുതുന്നു, എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? നിരാശ നേരിടാന്‍ മനസിനെ പഠിപ്പിച്ചു

Must read

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദത്തിലൂടെയായിരുന്നു അനാര്‍ക്കലിയുടെ തുടക്കം. പിന്നീട് ശ്രദ്ധേ നേടുകയായിരുന്നു. ഇപ്പോഴിതാ നായികയായും നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് അനാര്‍ക്കലി. അടുത്തിടെ പുറത്തിറങ്ങിയ ഗഗനചാരി, മാന്ദാകിനി, സുലൈഖ മന്‍സില്‍ തുടങ്ങിയ സിനിമകളിലെ അനാര്‍ക്കലിയുടെ പ്രകടനം കയ്യടി നേടിയിരുന്നു. സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ് അനാര്‍ക്കലി.

ഇതിനിടെ ഇപ്പോഴിതാ തന്റെ സിനിമാ ജേര്‍ണി ഓര്‍ത്തെടുക്കുകയാണ് അനാര്‍ക്കലി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനാര്‍ക്കലി മനസ് തുറന്നത്. താന്‍ പ്രതീക്ഷിച്ചത് പോലെ സിനിമകള്‍ തേടിയെത്തിയില്ലെന്നാണ് അനാര്‍ക്കലി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

”ചില സിനിമകള്‍ കഴിയുമ്പോള്‍ തോന്നും ഇനി കൂടുതല്‍ സിനിമകള്‍ തേടിയെത്തുമെന്ന്. ഉയരെ കഴിഞ്ഞപ്പോഴായിരുന്നു ഈ തോന്നല്‍ ആദ്യം. ഒന്നും സംഭവിച്ചില്ല. ചെറിയ നിരാശ തോന്നി. പക്ഷെ മറ്റ് കാര്യങ്ങളില്‍ മുഴുകി ആ നിരാശ മാറ്റി. ഫാഷന്‍ ഡിസൈനിംഗ് പഠനത്തിന് ശ്രദ്ധ നല്‍കി. ഇന്‍സ്റ്റഗ്രാമിലും സജീവമായി. സുലൈഖ മന്‍സില്‍ ശ്രദ്ധിക്കപ്പെട്ടപ്പോഴും കൂടുതല്‍ അവസരം കിട്ടുമെന്ന് വിചാരിച്ചു. അത്ഭുതമെന്നും സംഭവിച്ചില്ല” അനാര്‍ക്കലി പറയുന്നു.

വേണ്ടത്ര സര്‍ക്കിളില്ലാത്തതു കൊണ്ടാണോ അതോ അഹങ്കാരിയാണെന്ന് മറ്റുള്ളവര്‍ ചിന്തിക്കുന്നത് കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിക്കും. ഇപ്പോഴും അതിനുള്ള ഉത്തരം എനിക്ക് കിട്ടിയിട്ടില്ല. എന്തൊക്കെയായാലും നിരാശകളെ നേരിടാന്‍ എന്റെ മനസ്സിനെ പഠിപ്പിച്ചിട്ടുണ്ടെന്നും അനാര്‍ക്കലി പറയുന്നു.

താന്‍ ആരോടും ചാന്‍സ് ചോദിക്കാറില്ലെന്നാണ് അനാര്‍ക്കലി പറയുന്നത്. സിനിമയില്‍ ഒരുപാട് ബന്ധങ്ങളുണ്ട്. പക്ഷെ ആരോടും ചാന്‍സ് ചോദിക്കാന്‍ തോന്നിയിട്ടില്ല. അവരെന്ത് വിചാരിക്കും, അവര്‍ക്ക് ബുദ്ധിമുട്ടാകില്ലേ എന്ന തോന്നലായിരുന്നു. സമീപകാലത്ത് അത് മാറ്റിയെടുത്തുതുടങ്ങിയെന്നും താരം പറയുന്നു.

താന്‍ അഭിനേത്രിയെന്ന നിലയില്‍ മെച്ചപ്പെട്ടുവെന്ന് തോന്നുന്നുവെന്നാണ് അനാര്‍ക്കലി പറയുന്നത്. വലിയ ആഗ്രഹങ്ങളൊന്നുമില്ലാതെ വന്നതു കൊണ്ട് തുടക്കത്തില്‍ അത്ര എഫേര്‍ട്ട് ഒന്നും എടുത്തില്ല. എന്നാല്‍ ഇപ്പോള്‍ കഠിനാധ്വാനം ചെയ്യുന്നു. കിട്ടുന്ന കഥാപാത്രം എങ്ങനെ മെച്ചപ്പെടുത്താം എന്നൊക്കെ ചിന്തിക്കും. വ്യക്തി ജീവിത്തതിലും മാറ്റം വന്നു. തുടക്കത്തില്‍ അഭിമുഖങ്ങളില്‍ സംസാരിക്കുമ്പോള്‍ അത്ര ശ്രദ്ധിക്കില്ലായിരുന്നു. ഇപ്പോള്‍ നന്നായി മാറി. സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചുവെന്നും താരം പറയുന്നു.

മറ്റൊരു പ്രധാന കാര്യം ബാങ്ക് ബാലന്‍സ് വര്‍ധിച്ചു എന്നതാണ്. സാമ്പത്തിക സ്വാതന്ത്ര്യം കിട്ടി. എനിക്ക് ഇഷ്ടമുള്ളപോലെ പണം ചെലവാക്കാന്‍ സാധിക്കുന്നുണ്ടെന്നും അനാര്‍ക്കലി പറയുന്നു. ആനന്ദം ആയിരുന്നു അനാര്‍ക്കലിയുടെ ആദ്യ സിനിമ. പിന്നീട് വമാനം, മന്ദാരം എന്നീ സിനിമകളില്‍ അഭിനയിച്ചു. ഉയരെയിലെ പ്രകടനം കയ്യടി നേടിക്കൊടുത്തു. സുലൈഖ മന്‍സില്‍ ആണ് നായിക എന്ന നിലയില്‍ കയ്യടി നേടിക്കൊടുക്കുന്നത്. ബി 32 മതുല്‍ 44 വരെ എന്ന സിനിമയും ശ്രദ്ധ നേടി. ഗഗനചാരിയാണ് അനാര്‍ക്കലിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മികച്ച പ്രതികരണങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week