‘അന്നാണ് ആദ്യമായി സാരിയുടുക്കാൻ തരുന്നത്, ആണുങ്ങൾ മാത്രമെ ലൊക്കേഷനിൽ ഉള്ളൂ, അമ്മയുമില്ല’ നവ്യ
കൊച്ചി:പ്രേക്ഷകരുടെ പ്രിയ താരമാണ് നവ്യ നായർ. ഒരു സമയത്ത് സിനമയിൽ തിളങ്ങിനിന്ന നവ്യ വിവാഹത്തിന് ശേഷം സിനമിയിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ് നവ്യ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നവ്യ വളരെ സജീവമാണ്. തിരിച്ച് വരവിൽ ചെയ്ത വേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ഇപ്പോൽ ക്യൂ ആന്റ് എയ്ക്ക് മറുപടി പറയുകയാണ് താരം. നിരവധി ചോദ്യങ്ങളുണ്ട്. സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമുണ്ട്. ചോദ്യങ്ങൾക്കെല്ലാം വിശദീകരിച്ച് കൊണ്ടുള്ള മറുപടിയാണ് നവ്യ നൽകുന്നത്. സിനിമയിൽ നിന്ന് വിട്ടുനിന്ന് തിരിച്ച് വന്നപ്പോഴെക്കും സിനിമ എത്രമാത്രം മാറി എന്നൊരു ചോദ്യത്തിന് നവ്യ നന്ദനം സെറ്റിലെ ഒരു അനുഭവം പറഞ്ഞാണ് മറുപടി നൽകിയത്.
ആദ്യമായി സാരി ഉടുത്തതിനെക്കുറിച്ചാണ് നവ്യ പറയുന്നത്. മലയാളം ഇൻഡ്‌സ്ട്രി എങ്ങനെ മാറി എന്ന് ചോദിച്ചാൽ മുമ്പ് സെറ്റിൽ സ്ത്രീകൾ ഉണ്ടായിരുന്നില്ല. നന്ദനവും ഇഷ്ടവുമൊക്കെ ചെയ്യുന്ന സമയത്ത് ഞാൻ മാത്രമെ ഉള്ളൂ അവിടുത്തെ ഫീമിയെൽ എന്ന് പറയാൻ.
നന്ദനം സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ആണ് എനിക്ക് ആദ്യമായി സാരി എടുത്ത് തരുന്നത് ഉടുക്കാൻ, എനിക്കാണെങ്കിൽ പതിനാറ് വയസ്സ്. സാരി ഉടുത്ത് ഒരു പരിചയവുമില്ല. ആണുങ്ങൾ മാത്രമെ ലൊക്കേഷനിൽ ഉള്ളൂ, അമ്മയും ഇല്ല. ഞാൻ ഇങ്ങനെ നിൽക്കുകയാണ് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ, ഞാൻ എനിക്ക് സാരി ഉടുക്കാൻ അറിയാമെന്ന ജാടയിൽ സാരിയും ബ്ലൗസും പാവടയുമായി മുറക്കകത്ത് കയറി.
അമ്മ ടീച്ചറായത് കൊണ്ട് അമ്മ എന്നും സാരി ഉടുക്കുന്നത് കണ്ടതോർമ്മയുണ്ട്. പിന്നെ വീട്ടിൽ സ്ഥിരം അമ്മയായും ടീച്ചറായും കളിക്കുമായിരുന്നു. അതിൽ കുറച്ച് ഗെറ്റപ്പായാണ് ഞാൻ കളിക്കാറുള്ളത്. പ്ലീറ്റ് വേണമെന്ന് അറിയാമായിരുന്നു. എന്റെ സങ്കലപത്തിൽ വരാവുന്നത് പോലെ സാരിയുടുത്തു. ഫൈനൽ പുറത്ത് വന്നപ്പോൾ സാരി ഉടുത്തത് പോലെയായി.
പക്ഷേ തിരിഞ്ഞും മറിഞ്ഞുമാണ് സാരിയുടത്ത്. സാരി തിരിഞ്ഞുപോയി. അവസാനം ശരിയാക്കി. ഇപ്പോൾ ധാരാളം സ്ത്രീകളുണ്ട്.ത് ഭയങ്കര സഹായമാണ്. ഇപ്പോൾ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയുടെ പേര് പാതിരാത്രി എന്നാണ് ഞാനും സൗബിനുമാണ് കേന്ദ്ര കഥാപാത്രങ്ങൾ അതിൽ കോസ്റ്റിയമിലും ഹെയർ ഡ്രസ് ചെയ്യുന്നതിലും ഒരുപാട് സ്ത്രീകൾ ഉണ്ട്. എന്റെ ഡയറക്ടർ തന്നെ സ്ത്രീയാണ് നവ്യ പറഞ്ഞു.