27.6 C
Kottayam
Thursday, June 4, 2026

കശ്‌മീരിലെ അനന്ത്‌നാഗിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് പരിക്ക്,കൂടുതൽ സൈന്യത്തെ വിന്യസിച്ചു

Must read

ശ്രീനഗർ: ജമ്മു കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിൽ ഇന്ന് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. സൈന്യവുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അനന്ത്‌നാഗ് ജില്ലയിലെ അഹ്‌ലൻ ഗഡോളിലാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മേഖലയിൽ രണ്ട് ഭീകരർ കുടുങ്ങിയതായാണ് സൂചന. ഇതോടെ സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

കോക്കർനാഗ് സബ്‌സിവിഷനിലെ വനത്തിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെ പട്രോളിംഗ് സംഘത്തെ ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ആക്രമണത്തിലാണ് രണ്ട് സൈനികർക്ക് പരിക്കേറ്റത്. വിദേശികളെന്ന് കരുതുന്ന ഭീകരരെ തുരത്താനുള്ള ഓപ്പറേഷന്റെ ഭാഗമായാണ് സൈന്യത്തിന്റെ സ്‌പെഷ്യൽ ഫോഴ്‌സ് ഇവിടെയെത്തിയത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ കൊക്കർനാഗിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണ് ഇന്നത്തെ സംഭവം. 2023 സെപ്റ്റംബറിൽ, കോക്കർനാഗ് വനത്തിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ ഒരു കമാൻഡിംഗ് ഓഫീസറും ഒരു മേജറും ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ഉൾപ്പെട്ടിരുന്നു.

പിന്നീട് ഇപ്പോഴാണ് മേഖലയിൽ വലിയ രീതിയിൽ ഭീകരരുടെ സാന്നിധ്യം കണ്ടെത്തുന്നത്. അഹ്‌ലാൻ ഗഡോൾ വനങ്ങളിൽ ഒളിച്ചിരിക്കുന്നതായി കരുതുന്ന ഭീകരരെ കണ്ടെത്താൻ പ്രദേശത്ത് കൂടുതൽ സേനയെത്തി. വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ആയുധധാരികളായ ഒരു കൂട്ടം ഭീകരരുമായി സംയുക്ത സുരക്ഷാ സേന ഇപ്പോൾ ഏറ്റുമുട്ടൽ നടത്തി കൊണ്ടിരിക്കുകയാണെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.

- Advertisement -

ഏകദേശം രണ്ടാഴ്‌ച മുമ്പ്, കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ (എൽഒസി) പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീം (ബിഎടി) നടത്തിയ ആക്രമണം സൈന്യം പരാജയപ്പെടുത്തിയെങ്കിലും ഒരു സൈനികൻ മരിക്കുകയും ഒരു മേജർ റാങ്ക് ഓഫീസർ ഉൾപ്പെടെ നാല് പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

- Advertisement -

അതിന് ദിവസങ്ങൾക്ക് മുമ്പ്, ദോഡ ജില്ലയിൽ വലിയ രീതിയിൽ ആയുധധാരികളായ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഓഫീസർ ഉൾപ്പെടെ നാല് സൈനികരും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാൻ പിന്തുണയുള്ള പ്രമുഖ ഭീകര സംഘടനയായ ജെയ്‌ഷെ ഇഎമ്മിന്റെ നിഴൽ ഗ്രൂപ്പായ 'കശ്‌മീർ ടൈഗേഴ്‌സ്' ആണ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week