ഇന്നര്‍ ഇട്ടാണോ ഉറങ്ങുന്നത്, സ്വയം ഭോഗം ചെയ്യുമോ? രാവിലെ ആറ് മണി വരെ ഞാന്‍ ഉറങ്ങാതിരുന്നു!

കൊച്ചി:സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ഡെവിള്‍ കുഞ്ചു എന്ന അനഘ. ടിക് ടോക്കിലൂടെയാണ് ഡെവിള്‍ കുഞ്ചു താരമാകുന്നത്. പിന്നീട് ഇന്‍സ്റ്റഗ്രാം റീല്‍സിലേക്ക് എത്തി. തന്റെ ഡാന്‍സിലൂടേയും അഭിനയത്തിലൂടേയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃ്ഷ്ടിക്കുന്ന താരമാണ് അനഘ. ഇപ്പോഴിതാ ഒരു ഷൂട്ടിനിടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കുകയാണ് ഡെവിള്‍ കുഞ്ചു.

മനോരമമാക്‌സിന്റെ റീല്‍ സ്‌റ്റോറിയിലാണ് ഡെവിള്‍ കുഞ്ചു മനസ് തുറക്കുന്നത്. ഒറ്റയ്ക്ക് ഷൂട്ടിന് പോയപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്. അറിയുന്ന ആളായതിനാല്‍ കൂടുതലൊന്നും ചോദിക്കാതെയായിരുന്നു താന്‍ അന്ന് ഷൂട്ടിന് പോയതെന്നാണ് കുഞ്ചു പറയുന്നത്. ആ സംഭവത്തിന് ശേഷം താന്‍ ഷൂട്ടിന് പോയിട്ടില്ലെന്നാണ് അനഘ പറയുന്നത്.

Devil Kunju

”എനിക്ക് അഭിനയിക്കാന്‍ ഭയങ്കര ഇഷ്ടമായിരുന്നു. മ്യൂസിക്കലി സമയത്തൊക്കെ ഹിറ്റായത് ഇന്ദ്രന്‍സിന്റെ വീഡിയോകള്‍ ചെയ്താണ്. നാല്‍പ്പത് അമ്പത് വീഡിയോസൊക്കെ ഇടുമായിരുന്നു. ഭയങ്കര ഇഷ്ടമായിരുന്നു. ഭയങ്കര കംഫര്‍ട്ടബിളുമായിരുന്നു. ഒരിക്കല്‍ ഒരു സംഭവം അഭിനയിക്കാന്‍ പോയി. ഫുള്‍ ഡേ ഷൂട്ടാണെന്നും താമസ സൗകര്യം ഉണ്ടെന്നും പറഞ്ഞു. ഞാന്‍ ഓക്കെ പറഞ്ഞു. രാത്രിയായപ്പോള്‍ ഞാന്‍ കൊണ്ടു വിടാമെന്ന് പറഞ്ഞ് അയാള്‍ വണ്ടിയില്‍ താമസമൊരുക്കിയ റൂമില്‍ കൊണ്ടു പോയി” എന്നാണ് ഡെവിള്‍ കുഞ്ചു പറയുന്നത്.

വേറൊരു ചേച്ചിയുമുണ്ടായിരുന്നു. അവരും ഇന്‍ഫ്‌ളുവന്‍സറാണ്. അവരുടെ റൂമില്‍ തന്നെ ശരിയാക്കി തരാം എന്ന് പറഞ്ഞാണ് കൊണ്ടു പോയത്. അവള്‍ ഇവിടെയാണ് നില്‍ക്കുന്നത് നീ അവളുടെ കൂടെ റൂമില്‍ നിന്നോ എന്ന് പറഞ്ഞു. ചേച്ചിയുള്ള കാര്യം ഉറപ്പാണോ എന്ന് ഞാന്‍ ചോദിച്ചു. ആ ഉറപ്പാണ് ഞാന്‍ പോയി നോക്കിയിട്ട് വരാം എന്ന് പറഞ്ഞ് അയാള്‍ പോയി. ഞാന്‍ താഴെ നിന്നു. അതില്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്കൊക്കെ എന്ന അറിയാം. അവര്‍ വന്ന് കൂടെ നിന്ന് സെല്‍ഫിയൊക്കെ എടുത്തുവെന്നും താരം പറയുന്നു.

മേലെ പോയ അയാള്‍ കുറച്ച് കഴിഞ്ഞ തിരിച്ചു വന്നു. അവര്‍ പുറത്തെവിടെയോ പോയതാണെന്നും തല്‍ക്കാലം നീ ആ റൂം ഉപയോഗിച്ചോളൂ അവിടെ പോയി കിടന്നോളൂവെന്ന് പറഞ്ഞു. നാളെ രാവിലെ വന്ന് പിക്ക് ചെയ്യാം എന്നും പറഞ്ഞു. ഞാന്‍ റൂമിലേക്ക് പോയപ്പോള്‍ അയാള്‍ വന്ന് ഞാനൊന്ന് ഫ്രഷ് ആയിക്കോട്ടെ നാളെ രാവിലെ നേരത്തെ പോകണം എന്ന് പറഞ്ഞു. ഞാന്‍ സമ്മതിച്ചു. എനിക്ക് അസൈന്‍മെന്റ് എഴുതാനുള്ളതിനാല്‍ ഞാന്‍ അത് ചെയ്യുകയായിരുന്നുവെന്നും കുഞ്ചു പറയുന്നു.

അയാള്‍ ഫ്രഷ് ആയി വന്നു. നേരെ വന്ന് എന്റെ കിടക്കയില്‍ കിടന്നു. എനിക്ക് ടെന്‍ഷനായി. ഇയാള്‍ പോകുമോ ഇല്ലയോ എന്നായി. ടെന്‍ഷന്‍ കാരണം നെഞ്ചൊക്കെ വേദനിക്കാന്‍ തുടങ്ങി. ഞാന്‍ സുഹൃത്തുക്കള്‍ക്കൊക്കെ മെസേജ് അയച്ചു. ആരെങ്കിലും എറണാകുളത്തുണ്ടോ ഞാന്‍ ഇന്ന സ്ഥലത്താണുള്ളതെന്നൊക്കെ പറഞ്ഞ്. കഷ്ടകാലം അന്ന് എനിക്ക് അറിയുന്ന ഒരാളുമില്ലായിരുന്നു. ഞാന്‍ രാത്രി ലൈവ് പോയാലോ എന്ന് വരെ ആലോചിച്ചുവെന്നാണ് ഡെവിള്‍ കുഞ്ചു പറയുന്നത്

”അപ്പോള്‍ അയാള്‍ എനിക്കൊരു സംശമയുണ്ട് എന്ന് പറഞ്ഞു. എന്താണെന്ന് ഞാന്‍ ചോദിച്ചു. പെണ്‍കുട്ടികള്‍ക്ക് അടിവസ്ത്രമൊക്കെയിട്ട് രാത്രി കിടക്കുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകില്ലേ എന്ന് ചോദിച്ചു. എനിക്കറിയില്ല എന്ന് ഞാന്‍ പറഞ്ഞു. അതെന്താ നീയൊരു പെണ്‍കുട്ടിയല്ലേ, നീ രാത്രി അടിവസ്ത്രം ഇട്ടിട്ടാണോ കിടക്കുക എന്നായി അയാള്‍. ആണെങ്കിലും അല്ലെങ്കിലും എന്താണ് പ്രശ്‌നമെന്ന് ഞാന്‍ ചോദിച്ചു. ഒന്നുമില്ല ചോദിച്ചതാണെന്ന് അയാള്‍ പറഞ്ഞു”.

Devil Kunju

പിന്നെ അയാള്‍ ചോദിച്ചത് പെണ്‍കുട്ടികള്‍ സ്വയംഭോഗം ചെയ്യാറുണ്ടോ എന്നായിരുന്നു. അറിയണമെങ്കില്‍ ഗൂഗിള്‍ ചെയ്ത് നോക്കൂ, എന്നെ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ച് ടെന്‍ഷനാക്കരുതെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ശല്യം ചെയ്യുന്നില്ല എന്നായി അയാള്‍. നീ കിടക്കുന്നില്ലേയെന്ന് ചോദിച്ചപ്പോള്‍ ഇല്ല ഞാന്‍ ഹാളില്‍ പൊക്കോളാം എന്ന് പറഞ്ഞ് ഞാന്‍ അവിടെ നിന്നും പോയി. രാവിലെ ആറ് മണി വരെ ഞാന്‍ ഉറങ്ങാതെ ബുക്കും നോക്കിയിരുന്നു. ഈ വക ഡയലോഗൊക്കെ അടിച്ചിട്ട് പുള്ളിക്കാരന്‍ സുഖമായിട്ട് കിടന്നുറങ്ങിയെന്നും താരം പറയുന്നു.

ഈ ഷൂട്ടിന് പോകുമ്പോള്‍ ഞാന്‍ ഒന്നും ചോദിച്ചിരുന്നില്ല. അറിയുന്ന ആളായതിനാല്‍ അയാള്‍ പറഞ്ഞത് കേട്ട് ഓക്കെ പറയുകയായിരുന്നു. അതിന് ശേഷം ഞാന്‍ ഷൂട്ടിന് പോയിട്ടില്ല. ഞാനും എന്റെ ഫോണും എന്റെ വീഡിയോസും എന്നായെന്നുമാണ് ഡെവിള്‍ കുഞ്ചു പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News