24.3 C
Kottayam
Tuesday, October 1, 2024

കാട്ടുപന്നിയ്ക്ക് വെച്ച വൈദ്യുതി കെണിയില്‍പ്പെട്ട് അജ്ഞാതന്‍ മരിച്ചു

Must read

തിരുവനന്തപുരം: കാട്ടുപന്നിയെ കുടുക്കാന്‍ കെട്ടിയ വൈദ്യുത കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം വിതുര മേമല ലക്ഷ്മി എസ്റ്റേറ്റിന് സമീപമാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 65 വയസ് തോന്നിക്കുന്നയാളാണ് മരിച്ചത്. നസീര്‍ മുഹമ്മദിന്റെ പുരയിടത്തിലാണ് ഇയാള്‍ ഷോക്കേറ്റ് മരിച്ചത്. മരക്കുറ്റിയിലാണ് വൈദ്യുതി കമ്പിവേലി ഘടിപ്പിച്ചിരുന്നത്. ഈ കമ്പിവേലി മരിച്ചയാളുടെ ശരീരത്തില്‍ ചുറ്റിക്കിടന്ന നിലയിലായിരുന്നു.

ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കാട്ടുപന്നി ശല്യം രൂക്ഷമായ മേഖലയില്‍ ഇത് തടയാന്‍ കമ്പിയിലൂടെ വൈദ്യുതി കടത്തി വിട്ടതാണ് അപകടത്തിന് കാരണമായത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാലക്കാട് രണ്ട് പൊലീസുകാരും സമാനമായ രീതിയില്‍ മരിച്ചിരുന്നു

പാലക്കാട് മുട്ടികുളങ്ങര പൊലീസ് ക്യാംപിലെ പൊലീസുകാരാണ് മരിച്ചത്. അശോകന്‍, മോഹന്‍ദാസ് എന്നിവരാണ് മരിച്ചത്. മീന്‍ പിടിക്കാന്‍ രാത്രി ക്യാംപില്‍ നിന്ന് പോയതിനിടെയാണ് സംഭവം. സംഭവത്തില്‍ പുരയിടത്തിലെ ഉടമസ്ഥനായ സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പന്നിയെ പിടിക്കാന്‍ വൈദ്യുതി കെണി സ്ഥാപിച്ചു എന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

അതേസമയം വൈദ്യുതി കെണി സ്ഥാപിച്ച സ്ഥലത്ത് നിന്ന് മാറി വയലിലായിരുന്നു പൊലീസുകാരുടെ മൃതദേഹം കിടന്നിരുന്നത്. താനാണ് ഇവിടെ നിന്ന് മൃതദേഹം മാറ്റിയത് എന്ന് സുരേഷ് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇയാള്‍ക്കൊപ്പം പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. വൈദ്യുതി കടത്തി വിടാന്‍ ഉപയോഗിച്ച കമ്പി പൊലീസ് ക്യാംപിലെ കുളത്തിലേക്ക് ഇയാള്‍ വലിച്ചെറിഞ്ഞിരുന്നു.

2016-ല്‍ കാട്ടുപന്നിയെ വൈദ്യുതിക്കെണി ഉപയോഗിച്ച് പിടികൂടിയതിന് ഇയാള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. മരിച്ച അശോകനും മോഹന്‍ദാസും ഹവില്‍ദാര്‍മാരാണ്. ഇരുവരെയും കാണാതായപ്പോള്‍ മുതല്‍ തുടര്‍ച്ചയായി സഹപ്രവര്‍ത്തകര്‍ ഇവരുടെ മൊബൈല്‍ ഫോണുകളിലേക്ക് വിളിച്ചിരുന്നെങ്കിലും എവിടെയാണെന്ന് കണ്ടെത്തിയിരുന്നില്ല. അത് വഴി കടന്നു പോയ നാട്ടുകാരാണ് മൃതദേഹങ്ങള്‍ കണ്ടതായുള്ള വിവരം പൊലീസിനെ അറിയിച്ചത്.

രണ്ട് മൃതദേഹങ്ങളും തമ്മില്‍ 60 മീറ്റര്‍ അകലമുണ്ടായിരുന്നു. പാട വരമ്പിനോട് ചേര്‍ന്ന് ഒറ്റനോട്ടത്തില്‍ കാണാത്ത വിധത്തിലാണ് രണ്ട് മൃതദേഹങ്ങളും കിടന്നിരുന്നത്. ഇരുവരുടേയും മൃതദേഹങ്ങള്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഹേമാംബിക നഗര്‍ ഇന്‍സ്പെക്ടര്‍ എ സി വിപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week