28.2 C
Kottayam
Friday, June 5, 2026

ഇൻസ്റ്റ​ഗ്രാമിൽ അശ്ലീല സന്ദേശം; യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടി; യുവതിയടക്കം 3 പേർ അറസ്റ്റിൽ

Must read

കൊച്ചി: ഇൻസ്റ്റ​ഗ്രാമിൽ റീൽസ് കണ്ട് അശ്ലീല സന്ദേശം അയച്ച യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ആലപ്പുഴ സ്വദേശി ജസ്ലി, ആലുവ സ്വദേശി അഭിജിത്ത്, നിലമ്പൂർ സ്വദേശി സൽമാൻ എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. അശ്ലീല സന്ദേശം അയച്ചതിന് പോലീസിൽ പരാതി നൽകിയ ശേഷം മൂവാറ്റുപുഴ സ്വദേശിയായ യുവാവിൽ നിന്ന് കേസ് ഒത്തുതീർപ്പാക്കാൻ ആയി 20 ലക്ഷം രൂപ യുവതിയും സംഘവും ആവശ്യപ്പെടുകയായിരുന്നു.

അഞ്ച് ലക്ഷം രൂപ നൽകാം എന്ന് പറഞ്ഞ യുവാവിൽ നിന്ന് സംഘം ആദ്യ ​ഗഡുവായി രണ്ടുലക്ഷം രൂപ തട്ടുകയും ചെയ്തു. കഴിഞ്ഞ ദിവസം ആയിരുന്നു ആലപ്പുഴ സ്വ​ദേശിയായ യുവതി ഒരു സിനിമയെക്കുറിച്ച് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഈ റീൽ കണ്ട മൂവാറ്റുപുഴ സ്വദേശിയായ യുവാവ് യുവതിക്ക് സ്വകാര്യമായി അശ്ലീല സന്ദേശം അയക്കുകയായിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഏലൂർ പോലീസിൽ പരാതി നൽകി. എന്നാൽ സംഭവത്തിൽ സ്വമേധയാൽ കേസെടുക്കാൻ പോലീസിന് കഴിയാത്തത് കൊണ്ട് കോടതിയിൽ റിപ്പോർട്ട് നൽകി. പരാതി നൽകിയതിന് പിന്നാലെ പോലീസ് റിപ്പോർട്ട് കോടതിക്ക് നൽകുകയും ചെയ്തു.

ഇതിനിടെ ആണ് കേസ് ഒത്തുതീർപ്പാക്കുന്നതിന് 20 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് യുവാവിനെയും കുടുംബത്തേയും യുവതിയും ഇവരുടെ രണ്ട് സുഹൃത്തുക്കളും ചേർന്ന് ഭീഷണിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇവർ സംസാരിക്കുകയും അതിന് ശേഷം അഞ്ച് ലക്ഷം രൂപ നൽകാമെന്ന് കുടുംബം സമ്മതിക്കുകയും ചെയ്തു. രണ്ട് ലക്ഷം രൂപ ആലുവ സ്വദേശിയായ അഭിജിത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നു.

- Advertisement -

മൂവാറ്റുപുഴ സ്വദേശിയായ യുവാവിന്റെ സഹോദരിയുടെ വിവാഹം അടുത്തിടെ ആണ് കഴിഞ്ഞത്. സഹോദരിക്ക് നൽകിയ സ്വർണം ഉൾപ്പെടെ പണയപ്പെടുത്തി ബാക്കി മൂന്ന് ലക്ഷം രൂപ നൽകാൻ കുടുംബം തയ്യാറെടുക്കുകയായിരുന്നു. എന്നാൽ ഇക്കാര്യം പോലീസ് അറിയുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

- Advertisement -

പോലീസിന് നടത്തിയ അന്വേഷണത്തിലാണ് യുവതിയും രണ്ട് യുവാക്കളും അറസ്റ്റിലാവുന്നത്.
സിനിമ രം​ഗവുമായി ബന്ധപ്പെട്ട ആവശ്യത്തിന് 20 ലക്ഷം രൂപ വേണം എന്നും ഇതിന് ആണ് പണം ചോദിച്ചതെന്നും ആണ് പ്രതികൾ പോലീസിൽ നൽകിയിരിക്കുന്ന മൊഴി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week