ന്യൂയോര്‍ക്കില്‍ വിമാനാപകടം; ഇന്ത്യന്‍ വംശജയ്ക്ക് ദാരുണാന്ത്യം

ന്യൂയോര്‍ക്ക്: അമേരിക്കയിലുണ്ടായ വിമാനാപകടത്തില്‍ ഇന്ത്യന്‍ വംശജ മരിച്ചു. റോമ ഗുപ്ത(63) ആണ് മരിച്ചത്. അപകടത്തില്‍ ഇവരുടെ മകള്‍ റീവ ഗുപ്തയ്ക്കും പൈലറ്റ് ഇന്‍സ്‌പെക്ടര്‍ക്കും ഗുരുതരമായി പരുക്കേറ്റു.

നാല് സീറ്റുകളുളള സിംഗിള്‍ എഞ്ചിന്‍ ചെറോക്കി വിമാനം തീ പിടിച്ച് തകര്‍ന്ന് വീഴുകയായിരുന്നു. കോക്പിറ്റില്‍ നിന്നും പുക ഉയരുന്നതായി പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്. വിമാനം ലോംഗ് ഐലന്‍ഡിലെ റിപ്പബ്ലിക് വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൗണ്ട് സിനായ് സിസ്റ്റത്തിലെ ഫിസിഷ്യന്റെ അസിസ്റ്റന്‍ഡാണ് ചികിത്സയില്‍ കഴിയുന്ന റീവ ഗുപ്ത.

അപകടത്തില്‍പ്പെട്ട വിമാനം കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. കൂടാതെ പൈലറ്റിന് എല്ലാ സര്‍ട്ടിക്കേഷനും ഉണ്ടായിരുന്നുവെന്ന് ഡാനി വെയ്‌സ്മാന്‍ ഫ്ളൈറ്റ് സ്‌കൂളിന്റെ അറ്റോര്‍ണി ഒലെഹ് ഡെക്കയ്‌ലോ പറഞ്ഞു. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News