KeralaNews

കോട്ടയം അടിച്ചിറയിൽ വീടിനുള്ളിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തി

കോട്ടയം: അടിച്ചിറയിൽ വീടിനുള്ളിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തി.കോട്ടയം അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം വീടിന്റെ കിടപ്പുമുറിയിൽ കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തി.

അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം അടിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസി (63) നെയാണ് മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്.വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങൾക്കു മുൻപാണ് മടങ്ങിയെത്തിയത്.

രാവിലെ വീട്ടിലെ കിടപ്പു മുറിയിൽ കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ച് നിലയിൽ ലൂക്കോസിനെ ഭാര്യയാണ് കണ്ടത്.തുടർന്ന് ഇവർ ഗാന്ധിനഗർ പോലീസിൽ വിവരം നൽകി.

ഫോറൻസിക് വിദഗ്ധർ അടക്കമുള്ളവർ ഉടൻ സ്ഥലത്തെത്തി വിശദ പരിശോധന നടത്തും.ലൂക്കോസ് സ്വയം കഴുത്തു മുറിച്ചു ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button