28.2 C
Kottayam
Friday, June 5, 2026

‘ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു’ ; വൈകാരികമായി ടൊവിനോ

Must read

കൊച്ചി: അജയന്‍റെ രണ്ടാം മോഷണം ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. ഇത് സംബന്ധിച്ച് വികാരഭരിതമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിലെ നായകനായ ടൊവിനോ തോമസ്. 110 ദിവസത്തെ ഷൂട്ടിംഗിന് ശേഷം, അജയന്റെ രണ്ടാം മോഷണത്തിന്റെ ഷെഡ്യൂൾ അവസാനിക്കുകയാണ്. ഒരു ഇതിഹാസ അനുഭവമാണ് അവസാനിക്കുന്നത് എന്ന് താരം കുറിക്കുന്നു. 

ടൊവിനോ തോമസ് കരിയറില്‍ ആദ്യമായി ട്രിപ്പിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. നവാഗതനായ ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവീനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും  ‘അജയന്റെ രണ്ടാം മോഷണം’.

ടൊവിനോയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

- Advertisement -

ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു. 110 ദിവസത്തെ ഷൂട്ടിംഗിന് ശേഷം, അജയന്റെ രണ്ടാം മോഷണത്തിന്‍റെ ഷെഡ്യൂൾ അവസാനിക്കുകയാണ്. അജയന്‍റെ രണ്ടാം മോഷണത്തെ സംബന്ധിച്ച് “ഇതിഹാസം” തുടക്കക്കാരെ സംബന്ധിച്ച് ഒരു ചെറിയ വാക്ക് അല്ല.ഇതൊരു പിരീയിഡ് സിനിമയാണ്;  അതിലുപരി ഈ ചിത്രത്തിലെ അനുഭവം എന്നെ സംബന്ധിച്ച് ജീവിതത്തേക്കാൾ വലുതായിരുന്നു. ഒരു യുഗത്തിൽ നിന്ന് ഉയർന്നുവന്ന് സ്വയം പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു വ്യക്തിയെപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. 

- Advertisement -

2017 മുതല്‍ ഞങ്ങളെ ആവേശഭരിതരാക്കിയ ഒരു കഥയായിരുന്നു അജയന്‍റെ രണ്ടാം മോഷണത്തിന്‍റെത്. സ്വപ്നങ്ങളിൽ പലപ്പോഴും സംഭവിക്കുന്നത് പോലെ, അത് ഉദ്ദേശിച്ച രീതിയിൽ തുടങ്ങുന്നതിന് കാലതാമസം നേരിട്ടു. എന്നാല്‍ ഒരു പഠനാനുഭവം പോലെ രസകരവും, ആഹ്ളാദവും, സംതൃപ്തിയും നല്‍കുന്ന ചിത്രീകരണത്തിന് ശേഷം ഞാന്‍ വിടവാങ്ങുന്നു.   ഈ സിനിമയിൽ നിന്ന് കളരിപ്പയറ്റും കുതിര സവാരിയും ഉൾപ്പെടെ പുതിയ കഴിവുകൾ ഞാൻ പഠിച്ചു. അജയന്‍റെ രണ്ടാം മോഷണത്തില്‍ ഞാന്‍ മൂന്ന് വ്യത്യസ്ത വേഷങ്ങൾ ചെയ്യുന്നു, അതില്‍ എല്ലാം തന്നെ തീര്‍ത്തും വ്യത്യസ്തമായിരുന്നു. 

- Advertisement -

ഒപ്പം അഭിനേതാക്കളും അണിയറക്കാരും എന്ന നിലയിൽ എനിക്ക് ചുറ്റും നിരവധി പ്രിയ സുഹൃത്തുക്കൾ ഉണ്ടായിരുന്നു, ഇത് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഷെഡ്യൂളുകളിൽ പോലും കാര്യങ്ങള്‍ എളുപ്പമാക്കി. നല്ല ഒരുപാട് ഓർമ്മകളും പുതിയ സുഹൃത്തുക്കളും ഉണ്ടായി. അജയന്‍റെ രണ്ടാം മോഷണത്തില്‍ നിന്നും ഞാന്‍ ഒപ്പം കൊണ്ടുപോകുന്ന മറ്റൊന്ന് കാസർഗോഡാണ്. 

ജനങ്ങളുടെ പിന്തുണയും ഇപ്പോൾ പരിചിതമായ നിരവധി പുഞ്ചിരികളും ഇവിടെയുള്ള മാസങ്ങളായുള്ള എന്‍റെ ജീവിതം അനായാസമായി. ഒരു വീടായതിന് കാസർഗോഡിന് നന്ദി. അത്ഭുതകരമായ സ്ഥലത്തോടും അതിശയകരമായ ടീമിനോടും വിട പറയുന്നു – എന്നാൽ ഞാൻ മടങ്ങിവരും. സിനിമ അതിശയിപ്പിക്കും. എല്ലാവർക്കും ആശംസകൾ നേരുന്നു. അതൊരു സ്വപ്നമാണ്. അത് യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week