26.2 C
Kottayam
Friday, June 5, 2026

ത​ല​സ്ഥാ​ന​ത്ത് യുവാവിനെ ​ത​ട്ടി​ക്കൊ​ണ്ടു​പോകാൻ ശ്രമം,​പൊലീസ് പ്രതികളെ പിടികൂടിയപ്പോൾ കഥ വഴിമാറി

Must read

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ടം​ ​വാ​ങ്ങി​യ​ ​പ​ണം​ ​തി​രി​കെ​ ​ന​ൽ​കാ​ത്ത​തി​ന്റെ​ ​പേ​രി​ൽ​ ​യു​വാ​വി​നെ​ ​കാ​റി​ൽ​ ​ക​യ​റ്റി​ ​കൊ​ണ്ടു​പോ​യി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി.​ ​ഒ​ടു​വി​ൽ​ ​യു​വാ​വ് ​കാ​റി​ൽ​ ​നി​ന്ന് ​ഇ​റ​ങ്ങി​യോ​ടി.​ ​ത​മി​ഴ്‌​നാ​ട് ​ചെ​ങ്ക​ൽ​പേ​ട്ട​ ​സ്വ​ദേ​ശി​ ​ബാ​ല​രാ​മ​പു​ര​ത്ത് ​താ​മ​സി​ക്കു​ന്ന​ ​ശി​വ​ ​സു​കു​മാ​റാ​ണ് ​(28​)​ ​ആ​ന​യ​റ​യി​ലെ​ ​പ​മ്പി​ൽ​ ​നി​ന്ന് ​രാ​ത്രി​ 9​ഓ​ടെ​ ​ര​ക്ഷ​പ്പെ​ട്ട​ത്.​ ​ഞായർ ​ ​രാ​വി​ലെ​ 10​ഓ​ടെ​ ​അ​ഞ്ചം​ഗ​ ​സം​ഘം​ ​ബാ​ല​രാ​മ​പു​ര​ത്തെ​ ​ശി​വ​യു​ടെ​ ​വീ​ട്ടി​ലെ​ത്തി​യാ​ണ് ​കാ​റി​ൽ​ ​ക​യ​റ്റി​കൊ​ണ്ടു​പോ​യ​ത്.​ ​അ​ഞ്ചു​പേ​രെ​യും​ ​പേ​ട്ട​ ​പൊ​ലീ​സ് ​പി​ന്തു​ട​ർ​ന്ന് ​പി​ടി​കൂ​ടി.


പൊ​ലീ​സ് ​പ​റ​യു​ന്ന​ത്:​ ​ശി​വ​യും​ ​അ​ഞ്ചം​ഗ​ ​സം​ഘ​വും​ ​ചെ​ന്നൈ​ ​ചെ​ങ്ക​ൽ​പേ​ട്ട​ ​സ്വ​ദേ​ശി​ക​ളും​ ​പ​രി​ച​യ​ക്കാ​രു​മാ​ണ്.​ ​ശി​വ​ ​ക​ല്യാ​ണ​ത്തി​നാ​യി​ ​ത​ന്റെ​ ​ഫോ​ർ​ഡ് ​ഫി​യ​സ്റ്റ​ ​കാ​ർ​ ​പ​ണ​യ​പ്പെ​ടു​ത്തി​ ​ഇ​വ​രി​ൽ​ ​നി​ന്ന് ​ഒ​ന്ന​ര​ ​ല​ക്ഷം​ ​രൂ​പ​ ​വാ​ങ്ങി​യി​രു​ന്നു.​ ​പ​ല​വ​ട്ടം​ ​പ​ണം​ ​തി​രി​കെ​ ​ചോ​ദി​ച്ചെ​ങ്കി​ലും​ ​ഇ​യാ​ൾ​ ​കൊ​ടു​ത്തി​രു​ന്നി​ല്ല.​ ​ഇ​വ​രു​ടെ​ ​ന​മ്പ​ർ​ ​ബ്ലോ​ക്ക് ​ചെ​യ്യു​ക​യും​ ​ചെ​യ്തു.​ ​

ഞായർ ​ ​രാ​വി​ലെ​ ​അ​ഞ്ചം​ഗ​ ​സം​ഘം​ ​ക​ന്യാ​കു​മാ​രി​ക്ക് ​സ​മീ​പം​ ​ക​ല്യാ​ണ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ശേ​ഷം​ ​ശി​വ​യു​ടെ​ ​ബാ​ല​രാ​മ​പു​ര​ത്തെ​ ​വീ​ട്ടി​ലെ​ത്തി.​ ​ഒ​ന്ന് ​ക​റ​ങ്ങി​ ​വ​രാ​മെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​ശി​വ​യെ​ ​കാ​റി​ൽ​ ​ക​യ​റ്റി​കൊ​ണ്ടു​പോ​യ​ത്.​ ​വ​ർ​ക്ക​ല​യി​ലെ​ത്തി​യ​ ​സം​ഘം​ ​ക​ട​ലി​ൽ​ ​കു​ളി​ച്ചു.​ ​തി​രി​കെ​ ​വ​രു​ന്ന​ ​വ​ഴി​ ​മ​ദ്യ​പി​ച്ച​ ​സം​ഘ​ത്തി​ലെ​ ​ചി​ല​ർ​ ​പ്ര​കോ​പി​ത​രാ​കു​ക​യും​ ​ശി​വ​യെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.​ ​ഇ​തോ​ടെ​യാ​ണ് ​ആ​ന​യ​റ​യി​ലെ​ ​പ​മ്പി​ൽ​ ​പെ​ട്രോ​ള​ടി​ക്കാ​ൻ​ ​കാ​ർ​ ​നി​റു​ത്തി​യ​പ്പോ​ൾ​ ​ശി​വ​ ​ഇ​റ​ങ്ങി​യോ​ടി​യ​ത്.


ഇ​തി​നി​ടെ​ ​മ​രു​മക​നെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് ​ശി​വ​യു​ടെ​ ​ഭാ​ര്യാ​മാ​താ​വ് ​ന​ൽ​കി​യ​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്ന് ​വ​യ​ർ​ലെ​സ് ​സെ​റ്റു​വ​ഴി സംഘം വന്ന ​ ​സ്വി​ഫ്റ്റ് ​ഡി​സ​യ​ർ​ ​കാ​റി​ന്റെ​ ​വി​വ​രം​ ​എ​ല്ലാ​ ​സ്റ്റേ​ഷ​നി​ലേ​ക്കും​ ​ന​ൽ​കി​യി​രു​ന്നു.​ ​ര​ക്ഷ​പ്പെ​ട്ട​ ​ശി​വ​യെ​ ​അ​ഞ്ചം​ഗ​ ​സം​ഘം​ ​കാ​റി​ൽ​ ​പി​ന്തു​ട​രു​മ്പോ​ഴാ​ണ് ​കാ​ർ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ ​പേ​ട്ട​ ​പൊ​ലീ​സ്‌​ ​ഇ​വ​രെ​ ​പി​ന്തു​ട​ർ​ന്ന് ​പി​ടി​കൂ​ടി​യ​ത്.​ ​

- Advertisement -

താ​ൻ​ ​സീ​രി​യ​ൽ,​സി​നി​മാ​ ​രം​ഗ​ത്ത് ​കാ​മ​റാ​മാ​നും​ ​ന​ട​നു​മാ​ണെ​ന്ന് ​ശി​വ​ ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞു.​ ​അ​ഞ്ചു​പേ​രി​ൽ​ ​ഒ​രാ​ൾ​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​എ​ൻ​ജി​നി​യ​റും​ ​മ​റ്റൊ​രാ​ൾ​ ​ആ​ർ​കി​ടെ​ക്ടു​മാ​ണ്.​ ​പ​ണം​ ​തി​രി​കെ​ ​കി​ട്ടാ​ൻ​ ​വെ​റു​തെ​ ​ഭ​യ​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​താ​ണെ​ന്ന് ​അ​ഞ്ചം​ഗ​ ​സം​ഘം​ ​പ​റ​യു​ന്നു.​ ​അ​തേ​സ​മ​യം​ ​പ​രാ​തി​യി​ല്ലെ​ന്ന് ​ശി​വ​ ​പൊ​ലീ​സി​നോ​ട് ​വ്യ​ക്ത​മാ​ക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week