22.5 C
Kottayam
Thursday, December 5, 2024

മകള്‍ക്ക് മരുന്നു വാങ്ങാൻ പോകവെ വഴിയിൽ അപകടം;നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

Must read

ഇടുക്കി: മകള്‍ക്ക് മരുന്നു വാങ്ങാനായി മെഡിക്കല്‍ സ്‌റ്റോറിലേയ്ക്ക് പോയ യുവാവ് കാറിടിച്ച് മരിച്ചു. രാജാക്കാട് എന്‍ ആര്‍ സിറ്റി മുട്ടിമറ്റത്തില്‍ ബിനീഷ് (43) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാത്രി മകള്‍ക്ക് മരുന്നു വാങ്ങാനായി രാജാക്കാടിന് വരുന്ന വഴി രാജാക്കാട് മാങ്ങാത്തൊട്ടി കവലയില്‍ വച്ച് നിയന്ത്രണം വിട്ടുവന്ന കാറിടിച്ച് പരുക്കേല്‍ക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതര പരുക്കേറ്റ ബിനിഷിനെ സമീപത്തെ വ്യാപാരികളും,നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു.

തുടര്‍ന്ന് പാലാ ചേര്‍പ്പുങ്കലുള്ള സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് മരിച്ചത്. രാജാക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച വൈകിട്ട് നാലിന് സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും. ഭാര്യ അശ്വതി കനകപ്പുഴ താളനാനിയില്‍ കുടുംബാംഗം. മക്കള്‍: ശിവാനി, ശ്രീനന്ദ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിയന്ത്രണം പൂർണമായും നഷ്ടമാകും; കനത്ത മഴയും വാഹനാപകടങ്ങളും, ഹൈഡ്രോപ്ലെയിനിങ്’ വിശദീകരിച്ച് പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഹൈഡ്രോപ്ലെയിനിങ് വിശദീകരിച്ച് പോലീസ്. വിശദമായ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈഡ്രോപ്ലെയിനിങ് എന്നാൽ എന്താണെന്നും ഹൈഡ്രോപ്ലെയിനിങ് മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാൽ ചെയ്യേണ്ടത് എന്തൊക്കെയാണെന്നും പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. കനത്ത...

കേരള പോലീസിന്റെ അഭിമാനം!രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുകളിൽ അഞ്ചാം സ്ഥാനം നേടി ആലത്തൂർ സ്റ്റേഷൻ

പാലക്കാട്‌ : രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുകളിൽ അഞ്ചാം സ്ഥാനം നേടി പാലക്കാട് ജില്ലയിലെ ആലത്തൂർ പോലീസ് സ്റ്റേഷൻ. അവസാനഘട്ടത്തില്‍ എത്തിയ 76 പോലീസ് സ്റ്റേഷനുകളില്‍ നിന്നാണ് ആലത്തൂര്‍ സ്റ്റേഷന്‍ അഞ്ചാം...

യാത്ര പുനഃരാരംഭിച്ച് വന്ദേ ഭാരത് എക്‌സ്പ്രസ്;പവര്‍ സര്‍ക്യൂട്ടിലുണ്ടായ തകരാര്‍ പരിഹരിച്ചു,യാത്രക്കാര്‍ പാതിവഴിയില്‍ കുടുങ്ങിയത് മൂന്ന് മണിക്കൂര്‍

ഷൊര്‍ണൂര്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ മൂന്ന് മണിക്കൂര്‍ വൈകി യാത്ര പുനരാരംഭിച്ചു. ട്രെയിനിന് അങ്കമാലിയില്‍ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് വേഗത്തില്‍ നെടുമ്പാശേരിയില്‍...

കെ റെയിൽ സില്‍വര്‍ലൈനില്‍ വ്യാഴാഴ്ച നിര്‍ണായക ചര്‍ച്ച ; ഡി പി ആർ കേരളാ സർക്കാർ മാറ്റിയേക്കും

തിരുവനന്തപുരം: വിവാദമായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാവി സംബന്ധിച്ച നിര്‍ണായക ചര്‍ച്ച വ്യാഴാഴ്ച നടക്കും. റെയില്‍വേയുടെ അനുമതി ലഭിക്കണമെങ്കില്‍ പദ്ധതിയുടെ ഡി പി ആർ( ഡയറക്ട് പ്രോജക്ട് റിപ്പോർട്ട്) തിരുത്തേണ്ടി വരും . വന്ദേഭാരത്...

പോസ്റ്റ്‌മോർട്ടത്തിൽ നിർണായക കണ്ടെത്തൽ; വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ഭാര്യ ആതിരക്കെതിരെ അടക്കം കൊലക്കുറ്റം ചുമത്തി

ആലപ്പുഴ: ആറാട്ടുപുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവ് മ‍രിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കായംകുളം പെരുമ്പള്ളി പുത്തൻ പറമ്പിൽ വിഷ്ണുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ ആതിര, ബന്ധുക്കളായ ബാബുരാജ്, പത്മൻ, പൊടിമോൻ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി....

Popular this week