തിരുവനന്തപുരം: സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ 88-കാരന് അറസ്റ്റില്‍. പാളയംകുന്ന് സ്വദേശി വാസുദേവനെയാണ് അയിരൂര്‍ പോലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. എല്‍.കെ.ജി.യിലും രണ്ടാംക്ലാസിലും പഠിക്കുന്ന നാല്, ഏഴ് വയസ്സുള്ള കുട്ടികളെയാണ് പ്രതി ലൈംഗികമായി ചൂഷണംചെയ്തത്.
പെണ്‍കുട്ടികളുടെ വീട്ടില്‍വെച്ചാണ് പ്രതി അതിക്രമം കാട്ടിയതെന്നാണ് പോലീസ് പറയുന്നത്. അതിക്രമത്തിനിരയായ എല്‍.കെ.ജി. വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തില്‍ സംശയംതോന്നി അധ്യാപിക കാര്യം തിരക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് അധ്യാപിക ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു.
ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടികള്‍ പീഡനം വെളിപ്പെടുത്തി. അതിക്രമം കാരണം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായും കുട്ടികള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈൻ നല്കിയ പരാതിയിലാണ് അയിരൂര്‍ പോലീസ് പ്രതിയെ പിടികൂടിയത്.
പോക്സോ വകുപ്പുളടക്കം ചുമത്തിയാണ് വാസുദേവനെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.