28.4 C
Kottayam
Saturday, June 6, 2026

പാൽ വില കൂട്ടി അമൂൽ; ജൂൺ മൂന്നുമുതൽ പുതിയ നിരക്ക്

Must read

ന്യൂഡൽഹി: രാജ്യത്തുടനീളം പാൽ വില കൂട്ടി അമൂൽ. ലിറ്ററിന് രണ്ട് രൂപയാണ് വർധിപ്പിച്ചത്. അമൂലിൻ്റെ എല്ലാ പാൽ വേരിയൻ്റുകൾക്കും വില വർധിക്കും. പുതിയ നിരക്ക് ജൂൺ മൂന്നുമുതൽ പ്രാബല്യത്തിൽ വരും.

പ്രവർത്തനച്ചെലവും ഉത്പ്പാദനച്ചെലവും വർധിച്ചതിനാലാണ് അമൂൽ പാലിൻ്റെ വില വർധിപ്പിച്ചതെന്ന് ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) അറിയിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലും അമൂൽ പാൽ വില വർധിച്ചിരുന്നു.

ഉൽപ്പാദനച്ചെലവ് കൂടിയതാണ് പാൽ വില വർധിപ്പിക്കാൻ കാരണമായതെന്നും കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ വില വർധന അനിവാര്യമാണെന്നും ജിസിഎംഎംഎഫ് എംഡി ജയൻ മേത്ത പറഞ്ഞു.

വില വർധന പ്രകാരം, 500 എംഎൽ അമൂൽ എരുമ പാലിന് 36 രൂപയാകും. 500 എംഎൽ അമൂൽ ഗോൾഡ് മിൽക്കിന് 33 രൂപയും 500 എംഎൽ അമൂൽ ശക്തി മിൽക്കിന് 30 രൂപയുമാകും. 500 എംഎൽ അമൂൽ ടീ സെപ്ഷ്യൽ മിൽക്കിന് 32 രൂപയുമാകും. തൈരിൻ്റെ വിലയിലും വർധന ഉണ്ടായിട്ടുണ്ട്. അതേസമയം വിലക്കയറ്റത്തിനിടയിലെ, ഏറ്റവും കുറഞ്ഞ വില വർധനയാണിതെന്ന് അമൂൽ ന്യായീകരിച്ചു.

- Advertisement -

ഗുജറാത്തിലെ ആനന്ദ് കേന്ദ്രീകരിച്ചുള്ള സഹകരണ സൊസൈറ്റിയാണ് ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ് എന്ന അമൂൽ. ഗുജറാത്ത് സഹകരണ വകുപ്പിൻ്റെ കീഴിലെ ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൻ്റെ മേൽനോട്ടത്തിലാണ് അമൂലിൻ്റെ പ്രവർത്തനം. 36 ലക്ഷം പാൽ ഉത്പ്പാദകർ അമൂലിൻ്റെ കീഴിലുണ്ടെന്നാണ് കണക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week