25.5 C
Kottayam
Saturday, June 6, 2026

'എനിക്ക് മുമ്പ് ബാല മറ്റൊരു വിവാഹം ചെയ്‍തിരുന്നു, ഞാൻ ചോരതുപ്പി കിടന്നിട്ടുണ്ട്', വീഡിയോയിൽ കണ്ണീരോടെ അമൃത

Must read

കൊച്ചി:അമൃത സുരേഷും ബാലയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. അമൃത സുരേഷും ബാലയും 2019ലാണ് ഡിവോഴ്‍സായത്. മകള്‍ അവന്തികയെ തുടര്‍ന്ന് കാണാൻ തന്നെ അമൃത സുരേഷ് അനുവദിക്കാറില്ലെന്ന് നേരത്തെ സിനിമാ നടൻ ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന നിലയില്‍ ഒരു അവകാശം തനിക്ക് നിഷേധിക്കപ്പെടുകയാണെന്ന് ബാല അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ഇത് വലിയ ചര്‍ച്ചയായി മാറി. മകള്‍ അവന്തിക ബാലയ്‍ക്ക് എതിരെ രംഗത്ത് എത്തി. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ട് എന്നും പറയുന്നത് കള്ളമാണ് എന്നുമായിരുന്നു അവന്തിക വ്യക്തമാക്കിയത്. തുടര്‍ന്ന് നടൻ ബാല ഒരു വീഡിയോയിലൂടെ പ്രതികരിച്ചു. അവന്തികയ്‍ക്കെതിരെ സൈബര്‍ ആക്രമണവും തുടര്‍ന്നുണ്ടായി. വിഷയത്തില്‍ അമൃതയും തന്റെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

വീഡിയോയിലൂടെ അമൃത ബാലയ്‍ക്ക് എതിരെ രംഗത്ത് എത്തിയത്. ഇത്രയും കാലം മിണ്ടാതിരിക്കുകയായിരുന്നു എന്ന് പറയുന്നു അമൃത സുരേഷ്. മകളുടെ കാര്യമായതുകൊണ്ടാണ് താൻ സസാരിക്കുന്നത്. ഞാനും അമ്മയും എന്റെ മകളും സഹോദരി അഭിരാമിയുമുള്ള ചെറിയ കുടുബമാണ് എന്റേത്. പിറന്നാളായിരുന്നു അവന്തികയുടെ. സന്തോഷത്തോടെ പോകേണ്ട ഒരു ദിവസമായിരുന്നു. പക്ഷേ കുട്ടിയെ കുറിച്ച് ഓരോ വാര്‍ത്തയുണ്ടാകുമ്പോള്‍ എങ്ങനെ സന്തോഷിക്കാൻ സാധിക്കും എന്നും ചോദിക്കുന്നു അമൃത.

മകള്‍ വലുതായി. മകള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാൻ കഴിയും. അതുകൊണ്ടാണ് അവള്‍ സ്വന്തം നിലയില്‍ വീഡിയോ ചെയ്‍തത്. എന്താണ് അവന്തിക പറയുന്നത് എന്ന് തനിക്ക് ബോധ്യമുണ്ടായിരുന്നില്ല. പിന്നാലെ അവന്തികയ്‍ക്ക് എതിരെ ബാല വീഡിയോ ചെയ്‍തു.

- Advertisement -

അവന്തികയ്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായി. മകളെ ഞാൻ ബ്രെയിൻവാഷ് ചെയ്‍തിട്ടില്ല. കോടതിയില്‍ നിന്ന് മകളെ വലിച്ചിഴച്ചാണ് ബാല കൊണ്ടുപോയത്. അതെല്ലാം എന്റെ മകള്‍ അനുഭവിച്ചതാണ്. ആള്‍ക്കാര്‍ കണ്ട രംഗങ്ങളാണ് അതൊക്കെയെന്നും പറയുന്നു അമൃത.

- Advertisement -

ഒരുപാട് കള്ളങ്ങള്‍ പറഞ്ഞ ബാല വിവാഹം ചെയ്‍തത്. ബാല ചേട്ടൻ തനിക്ക് മുമ്പൊരാളെ വിവാഹം ചെയ്‍തിരുന്നു. നിശ്ചയം കഴിഞ്ഞാണ് താൻ അതറിയുന്നത്. അച്ഛനും അമ്മയും തന്നോട് ആ വിവാഹത്തില്‍ നിന്ന് പിൻമാറാൻ ആവശ്യപ്പെടുകയും ചെയ്‍തു. ഞാൻ തയ്യാറായില്ല.

ഉപദ്രവം സഹിക്കാതായപ്പോഴാണ് താൻ പോയത്. കോടികള്‍ എടുത്തുകൊണ്ടല്ല താൻ വന്നത്. മകളെ ഇനിയും ദ്രോഹിക്കാൻ പോകരുത്. ജീവിച്ചു പോകാൻ തന്നെ അനുവദിക്കണമെന്നും പറയുന്നു അമൃത സുരേഷ്. ഞാൻ എന്ത് തെറ്റാണ് ചെയ്‍ത്. ഒരാളെ സ്‍നേഹിച്ചു. വിവാഹം കഴിച്ചു. അതിനുശേഷം ചോര തുപ്പി വീട്ടില്‍ താൻ കിടന്നിട്ടുണ്ടെന്നും അമൃത സുരേഷ് വെളിപ്പെടുത്തുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week