‘അമൃത്’ എക്‌സ്പ്രസ് ട്രെയിനുകളുടെ സമയപട്ടികയായി; മംഗളൂരു മുതല്‍ ഹൈദരാബാദ് വരെ സര്‍വീസുകള്‍ 27 മുതല്‍;സമയക്രമം ഇങ്ങനെ

മലയാളിക്ക് റെയില്‍വേയുടെ പുത്തന്‍ 'അമൃത്'! മൂന്ന് എക്‌സ്പ്രസ് ട്രെയിനുകളുടെ സമയപട്ടികയായി; മംഗളൂരു മുതല്‍ ഹൈദരാബാദ് വരെ ഇനി പറക്കാം; സര്‍വീസുകള്‍ 27 മുതല്‍; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച മൂന്ന് പ്രതിവാര അമൃത് ഭാരത് എക്‌സ്പ്രസുകളുടെ സമയ ക്രമം നിശ്ചയിച്ചു. നാഗര്‍കോവില്‍ -മംഗളൂരു പ്രതിവാര അമൃത് ഭാരത് എക്‌സ്പ്രസ് (16329) ചൊവ്വാഴ്ചകളിലാണ് സര്‍വിസ് നടത്തുക. ജനുവരി 27 മുതല്‍ സമയ പട്ടിക പ്രകാരമുള്ള സര്‍വിസ് ആരംഭിക്കും.

രാവിലെ 11.40ന് നാഗര്‍കോവില്‍ ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് മംഗളൂരുവിലെത്തും. നാഗര്‍കോവിലിനും മംഗളൂരുവിനും മധ്യേ 19 സ്റ്റോപ്പുകളാണുള്ളത്. മംഗളൂരു -നാഗര്‍കോവില്‍ അമൃത് ഭാരത് എക്‌സ്പ്രസ് (16330) ബുധനാഴ്ചകളിലാണ് സര്‍വിസ് നടത്തുക. രാവിലെ എട്ടിന് മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10.05ന് നാഗര്‍കോവിലിലെത്തും. ജനുവരി 28 മുതല്‍ ട്രെയിന്‍ ഓടിത്തുടങ്ങും.

ചാര്‍ലപ്പള്ളി-തിരുവനന്തപുരം നോര്‍ത്ത് അമൃത് ഭാരത് (17041) ചൊവ്വാഴ്ചകളിലും, തിരുവനന്തപുരം നോര്‍ത്ത് -ചാര്‍ലപ്പള്ളി അമൃത് ഭാരത് (17042 ) ബുധനാഴ്ചകളിലുമാണ് സര്‍വിസ് നടത്തുക. രാവിലെ 7.15ന് ചാര്‍ലപ്പള്ളിയില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം 2.45ന് തിരുവനന്തപുരത്തെത്തും. ബുധനാഴ്ച വൈകീട്ട് 5.50ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മടക്കയാത്ര ആരംഭിക്കുന്ന ട്രെയിന്‍ (17042) വ്യാഴാഴ്ച രാത്രി 11.30ന് ചാര്‍ലപ്പള്ളിയിലെത്തും. ഈ മാസം 27നാണ് ചാര്‍ലപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആദ്യ സര്‍വിസ് ആരംഭിക്കുക. 28ന് തിരുവനന്തപുരത്തുനിന്ന് ചാര്‍ലപ്പള്ളിയിലേക്കുള്ളതും. 13 സ്റ്റോപ്പുകളാണ് കേരളത്തിലുള്ളത്.

ബുധനാഴ്ചകളില്‍ വൈകീട്ട് അഞ്ചിന് താംബരത്ത് നിന്ന് പുറപ്പെടുന്ന താംബരം- തിരുവനന്തപുരം അമൃത് ഭാരത് (16121) വ്യാഴാഴ്ച പുലര്‍ച്ചെ എട്ടിന് തിരുവനന്തപുരത്തെത്തും. വ്യാഴാഴ്ച രാവിലെ 10.40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (16122) രാത്രി 11.45ന് താംബരത്തെത്തും. ഈ സര്‍വിസുകള്‍ക്ക് കേരളത്തില്‍ മറ്റ് സ്റ്റോപ്പുകള്‍ ഇല്ല.

കേരളത്തിലെ സമയക്രമം ചുവടെ:

നാഗര്‍കോവില്‍ -മംഗളൂരു അമൃത് ഭാരത്:

(സ്റ്റേഷന്‍, എത്തിച്ചേരല്‍, പുറപ്പെടല്‍ സമയക്രമത്തില്‍)

തിരുവനന്തപുരം- (ഉച്ച) 1.10, 1.15

വര്‍ക്കല- 1 .44, 1 45

കൊല്ലം- 2.15, 2.18

കരുനാഗപ്പള്ളി- 2.43, 2.44

കായംകുളം-3.02, 3.04

മാവേലിക്കര- 3.13, 3.14

ചെങ്ങന്നൂര്‍ -3.25, 3.27

തിരുവല്ല- 3.36, 3.37

ചങ്ങനാശ്ശേരി- 3.45, 3.46

കോട്ടയം- 4.07, 4.10

എറണാകുളം ടൗണ്‍- 6.00 , 6.05

ആലുവ- 6.43, 6.45

തൃശൂര്‍ -8.17, 8.20

ഷൊര്‍ണൂര്‍- 9.10, 9.15

തിരൂര്‍- 9.53, 9.55

കോഴിക്കോട്- 10.30 , 10.40

തലശ്ശേരി- 12.20, 12.22

കണ്ണൂര്‍- 12.47, 12.50

കാസര്‍കോട്- 1.55 1.5 7

മംഗളൂരു-നാഗര്‍കോവില്‍ അമൃത് ഭാരത്

കാസര്‍കോട്- രാവിലെ 8.37, 8.3 9

കണ്ണൂര്‍- 9.30, 9.33

കോഴിക്കോട്- 10.37, 10.40

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News