ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷം ആദ്യമായി പരസ്യപ്രതികരണവുമായി കേന്ദ്രഅഭ്യന്തരമന്ത്രി അമിത്ഷാ. ദില്ലിയില്‍ പ്രചാരണതന്ത്രങ്ങളില്‍ പാളിച്ചയുണ്ടായെന്നും കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും അമിത് ഷാ പറഞ്ഞു.
ഗോലിമാരോ, ഇന്ത്യ- പാകിസ്ഥാന്‍ മാച്ച് തുടങ്ങിയ പരാമര്‍ശങ്ങള്‍ ദില്ലിയില്‍ ബിജെപിക്ക് തിരിച്ചടിയായി. അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ബിജെപി ഒഴിവാക്കേണ്ടതായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ബിജെപിയുടെ ആശയങ്ങള്‍ ജനങ്ങളില്‍ പ്രചരിപ്പിക്കാന്‍ കൂടിയാണെന്നും അല്ലാതെ വിജയിക്കാന്‍ മാത്രമല്ലെന്നും അമിത് ഷാ പറഞ്ഞു.
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനേയും ഷഹീന്‍ ബാഗീനേയും ബന്ധിപ്പിക്കേണ്ടതില്ല. ദില്ലിയിലെ തെരഞ്ഞെടുപ്പ് ഫലം പൗരത്വ നിയമത്തിനോ എന്‍പിആറിനോ എതിരെയുള്ള ജനവിധിയല്ലെന്നും അമിത് ഷാ വ്യക്തമാക്കി. വിഭജനത്തിനും പ്രത്യേക സൈനിക നിയമം പിന്‍വലിക്കുകയും ചെയ്ത ശേഷം കശ്മീരില്‍ സ്ഥിതി ഗതികള്‍ ശാന്തമാണെന്നും ആര്‍ക്കു വേണമെങ്കിലും കശ്മീരില്‍ പോകാം. എന്നാല്‍ കശ്മീരില്‍ പോയി സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് പ്രശ്‌നമെന്നും അമിത് ഷാ പറഞ്ഞു.