28.4 C
Kottayam
Saturday, June 6, 2026

തിരഞ്ഞെടുപ്പ് ബോണ്ട് ഇല്ലാതാകുന്നതോടെ കള്ളപ്പണം തിരിച്ചുവരുമോയെന്ന ആശങ്കയുണ്ടെന്ന് അമിത് ഷാ

Must read

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകളില്‍ കള്ളപ്പണം തുടച്ചുനീക്കാനാണ് തിരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടുവന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് ബോണ്ട് ഇല്ലാതാകുന്നതോടെ കള്ളപ്പണം തിരികെ വരുമെന്ന് ഭയപ്പെടുന്നതായും അമിത് ഷാ പറഞ്ഞു. ഇന്ത്യാടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന സുപ്രീംകോടതി വിധിക്ക് ശേഷം ഇത് സംബന്ധിച്ച അമിത് ഷായുടെ ആദ്യ പ്രതികരണമാണിത്.

സുപ്രീംകോടതി വിധിയില്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ഇലക്ടറല്‍ ബോണ്ട് എങ്ങനെയാണ് കൊണ്ടുവന്നതെന്നും കള്ളപ്പണം അത് എങ്ങനെ തുടച്ചുനീക്കപ്പെട്ടുവെന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. ഇലക്ടറല്‍ ബോണ്ട് പദ്ധതി വരുന്നതിന് മുമ്പായി രാഷ്ട്രീയ പാര്‍ട്ടികള്‍ പണം സംഭാവനയായിട്ടാണ് സ്വീകരിച്ചിരുന്നത്. അതില്‍ മാറ്റംവന്നു.

‘തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയില്‍ ബിജെപിക്ക് നേട്ടമുണ്ടായത് തങ്ങള്‍ അധികാരത്തിലിരിക്കുന്നത് കൊണ്ടാണെന്ന ഒരു ധാരണയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടി റാക്കറ്റാണിതെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. ഇത്തരം കാര്യങ്ങള്‍ ആരാണ് അദ്ദേഹത്തിന് എഴുതി കൊടുക്കുന്നതെന്ന് അറിയില്ല. ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപിക്ക് 6000 കോടി രൂപയാണ് കിട്ടിയത്. എല്ലാ പാര്‍ട്ടികള്‍ക്കുമായി 20000 കോടി രൂപയുടെ ബോണ്ടാണ് ലഭിച്ചിട്ടുള്ളത്. ബാക്കി 14000 കോടി രൂപ എവിടെ പോയി’ അമിത് ഷാ ചോദിച്ചു.

ബിജെപിക്ക് ഏറ്റവും കൂടുതല്‍ തുക ലഭിച്ചെന്ന് പറയുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍, അവര്‍ക്ക് ലഭിച്ച സീറ്റുകള്‍ക്ക് ആനുപാതികമായിട്ടാണോ ബോണ്ട് തുക ലഭിച്ചതെന്നും അമിത് ഷാ ചോദിച്ചു.

- Advertisement -

ഇലക്ടറല്‍ ബോണ്ട് പദ്ധതിയില്‍ നല്‍കുന്ന ആളുടേയും വാങ്ങുന്ന പാര്‍ട്ടിയുടേയും ബാങ്ക് രേഖകളില്‍ കൃത്യമായ കണക്ക് രേഖപ്പെടുത്തുന്നത് കൊണ്ട് ഇതില്‍ ഒരു രഹസ്യാത്മകതയും ഇല്ല. നേരത്തെ സംഭാവന വഴി പാര്‍ട്ടികള്‍ പണം വാങ്ങിയിരുന്നപ്പോള്‍ കോണ്‍ഗ്രസ് 100 രൂപ പാര്‍ട്ടിയിലേക്കും 1000 രൂപ നേതാക്കളുടെ വീടുകളിലേക്കുമാണ് കൊണ്ടുപോയിരുന്നതെന്നും അമിത് ഷാ പരിഹസിച്ചു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

നിലവിളക്ക് കൊളുത്തൽ വിവാദം: ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’; മതപരമായ ചടങ്ങെങ്കില്‍ വര്‍ജ്ജിക്കണം

കോഴിക്കോട്: പേരാമ്പ്രയിലെ ഒരു പൊതു ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ വിവാദത്തിൽ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയയെ പൂർണ്ണമായി തിരുത്തിക്കൊണ്ട് സമസ്ത നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി. പേരാമ്പ്രയിലെ ഒരു പ്രമുഖ...

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

Popular this week