24.2 C
Kottayam
Tuesday, June 9, 2026

അമിത് ഷായെ ചോദ്യംചെയ്യണം; സി.ബി.ഐ. ഡയറക്ടർക്ക് കത്തയച്ച് കോൺഗ്രസ്

Must read

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷായെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. ഡയറക്ടര്‍ക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് കത്തയച്ചു. മേഘാലയയില്‍ കോണ്‍റാഡ് സാഗ്മ നേതൃത്വം നല്‍കിയ എന്‍.പി.പിയുടെ മുന്‍ സര്‍ക്കാരിനെതിരേ അമിത് ഷാ അഴിമതി ആരോപണം ഉന്നയിച്ചിരുന്നെന്നും ഇത് സംബന്ധിച്ച വിവരശേഖരണത്തിന്റെ ഭാഗമായി ഷായെ ചോദ്യംചെയ്യണമെന്നുമാണ് കത്തില്‍ ജയ്‌റാം രമേശ് ആവശ്യപ്പെടുന്നത്.

മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി 17-ന് നടത്തിയ റാലിയില്‍ രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് അന്നത്തെ എന്‍.പി.പി. സര്‍ക്കാര്‍ എന്ന് ഷാ പറഞ്ഞുവെന്നാണ് ജയ്‌റാം രമേശ് ചൂണ്ടിക്കാണിക്കുന്നത്. മാര്‍ച്ച് 21-നാണ് ജയ്‌റാം രമേശ് സി.ബി.ഐ. ഡയറക്ടര്‍ക്ക് കത്തയച്ചത്.

എന്‍.പി.പി. മുന്‍ സര്‍ക്കാരിനെതിരായ പരാമര്‍ശത്തില്‍ എത്തിച്ചേരാന്‍ ആവശ്യമായ വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന നിലയ്ക്ക് തീര്‍ച്ചയായും ലഭിച്ചിട്ടുണ്ടാകുമെന്ന് ജയ്‌റാം രമേശ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ബി.ജെ.പിയുടെ മുന്‍ അധ്യക്ഷന്‍ കൂടിയായ ആഭ്യന്തരമന്ത്രി, വിഷയത്തില്‍ നടപടി എടുക്കുന്നതില്‍ പരാജയപ്പെട്ടെന്നും കത്തില്‍ ആരോപിക്കുന്നു. അമിത് ഷായെ വിളിച്ചുവരുത്തണമെന്നും ആരോപണം ഉന്നയിക്കുന്നതിലേക്ക് നയിച്ച തെളിവുകളും വിവരങ്ങളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെടണമെന്നും ജയ്‌റാം രമേശ് കത്തില്‍ അഭ്യര്‍ഥിക്കുന്നുണ്ട്‌.

- Advertisement -

ഡല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കി ദിവസങ്ങള്‍ക്കകമാണ് കോണ്‍ഗ്രസിന്റെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. ശ്രീനഗറില്‍ ഭാരത് ജോഡോ യാത്രയുടെ സമാപന വേളയില്‍, സ്ത്രീകള്‍ക്കെതിരേ നടക്കുന്ന ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

- Advertisement -

ഇതുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി പോലീസ് രാഹുലിന് നോട്ടീസ് അയച്ചത്. ഗാര്‍ഹികപീഡനം, ലൈംഗിക അതിക്രമം, പീഡനം എന്നിവയെ കുറിച്ച് ഭാരത് ജോഡോ യാത്രയ്ക്കിടെ പരാതി പറഞ്ഞ സ്ത്രീകളുടെ വിവരങ്ങള്‍ നോട്ടീസിലൂടെ രാഹുലിനോട് ഡല്‍ഹി പോലീസ് ആരാഞ്ഞുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week