24.5 C
Kottayam
Monday, May 20, 2024

പൗരത്വ ഭേദഗതി നിയമത്തില്‍ അയവ് വരുത്താനൊരുങ്ങി കേന്ദ്രം? ആവശ്യമെങ്കില്‍ നിയമത്തില്‍ നേരിയ മാറ്റം വരുത്താന്‍ തയ്യാറെന്ന് അമിത് ഷാ

Must read

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധം ആളിക്കത്തുന്നതിനിടെ തന്ത്രപരമായ നീക്കവയുമായി കേന്ദ്രം. ആവശ്യമുണ്ടെങ്കില്‍ നിയമത്തില്‍ നേരിയ മാറ്റം വരുത്താന്‍ തയാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഷാ ഇക്കാര്യം പറഞ്ഞത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്കയകറ്റുമെന്ന് മേഘാലയ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയെന്നും അമിത് ഷാ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം അമിത് ഷായെ കണ്ടിരുന്നു. ക്രിസ്മസിന് ശേഷം സമാധാനപൂര്‍വം കാര്യം ചര്‍ച്ച ചെയ്യാമെന്നും പൗരത്വ ഭേദഗതി നിയമത്തെ ആരും ഭയക്കേണ്ടമില്ലെന്നും അമിത് ഷാ.

നേരത്തെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതില്‍ അസമിന്റെ വികാരം പ്രധാനമന്ത്രിയെ അറിയിക്കാന്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാരും തീരുമാനിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് നടപടി. പൗരത്വ ഭേദഗതി നിയമം വന്നതിന് ശേഷമുള്ള സംസ്ഥാനത്തെ അവസ്ഥയും ജനങ്ങളുടെ ആശങ്കകളും സംഘം പ്രധാനമന്ത്രിയെ അറിയിക്കും. ചന്ദ്രമോഹന്‍ പട്ടേവാരിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘമാണ് പ്രധാനമന്ത്രിയെ കാണുക. കൂടാതെ സംഘം ആഭ്യന്തരമന്ത്രിയെയും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വ്യക്തമാക്കും. അതേസമയം വിഷയത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week