28.8 C
Kottayam
Thursday, June 4, 2026

20 കൊല്ലമായി സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ല, പകരം ഈ രീതി: വെളിപ്പെടുത്തി ആമിർ ഖാൻ

Must read

മുംബൈ: ഇന്ത്യൻ സിനിമയില്‍ താരങ്ങളുടെ ശമ്പളം വലിയ ചര്‍ച്ചയാണ് ഇപ്പോള്‍. സിനിമ വ്യവസായത്തിന്‍റെ സുസ്ഥിരത ഉറപ്പാക്കാൻ താരങ്ങൾ പ്രതിഫലം കുറയ്ക്കണം എന്നാണ് വിവിധ ഭാഷകളിലെ നിര്‍മ്മാതാക്കള്‍ അടക്കം ആവശ്യപ്പെടുന്നത്. എന്നാല്‍ താന്‍ ഇരുപത് വര്‍ഷത്തോളമായി സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ലെന്ന് പറയുകയാണ് ബോളിവു‍ഡ് സൂപ്പര്‍താരം ആമിർ ഖാൻ. എബിപി ലൈവ് ഇവന്‍റില്‍ സംസാരിക്കവൊണ് ആമീര്‍ ഇത് പറഞ്ഞത്.

സൂപ്പർ സ്റ്റാർ പദവി ഉണ്ടായിരുന്നിട്ടും താരേ സമീൻ പർ പോലുള്ള സിനിമകൾ തനിക്ക് എങ്ങനെ ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് ആമിര്‍ ഇത് പറഞ്ഞത്. ആ ചിത്രത്തിന്‍റെ കഥ കേട്ടപ്പോള്‍ അത് തീര്‍ച്ചയായും ജനം കാണേണ്ട സിനിമയാണ് എന്ന് തോന്നി. ഞാന്‍ ആ കഥ കേട്ട് കുറേ കരഞ്ഞു. എന്നാല്‍ ചിത്രം ചെയ്യണമെങ്കില്‍ എന്‍റെ പ്രതിഫലം പ്രശ്നായിരുന്നു. 

- Advertisement -

എന്‍റെ പ്രതിഫലം ഒഴിച്ച് നിര്‍ത്തിയാല്‍ ചിത്രം 10-20 കോടിക്ക് തീരും. അപ്പോഴാണ് ലാഭം പങ്കിടുക എന്ന രീതി പ്രായോഗികമാകുന്നത്, ആമിര്‍ പറഞ്ഞു. 

- Advertisement -

“ഞാൻ ലാഭ വിഹിത മാതൃകയിലാണ് പണം സമ്പദിക്കുന്നത്, ഇത് പണ്ട് തെരുവ് കലാകാരന്മാരുടെ രീതിയാണ്. അവര്‍ തെരുവില്‍ പ്രകടനം നടത്തുന്നു, അതിന് ശേഷം തലയിലെ തൊപ്പി  കാഴ്ചക്കാരിലേക്ക് നീട്ടുന്നു. പ്രകടനം അവര്‍ക്ക് ഇഷ്ടമാണെങ്കിൽ അവര്‍ക്ക് വല്ലതും നല്‍കാം,

- Advertisement -

നല്‍കാതിരിക്കാം. അതുപോലെ, എന്‍റെ സിനിമ ഓടുകയാണെങ്കിൽ, ഞാൻ സമ്പാദിക്കുന്നു, സിനിമ ഓടുന്നില്ലെങ്കിൽ, ഞാൻ സമ്പാദിക്കുന്നില്ല. 20 വർഷത്തിലേറെയായി ഞാന്‍ ഈ മാതൃക പിന്തുടരുകയാണ്,ഞാൻ ശമ്പളം വാങ്ങുന്നില്ല…” ആമിര്‍ പറഞ്ഞു. 

3 ഇഡിയറ്റ്സിന്‍റെ ഒരു ഉദാഹരണം ആമിർ പറഞ്ഞു, “നിങ്ങളിൽ പലരും ആ സിനിമ കണ്ടു, നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങളോടും കാണാന്‍ പറഞ്ഞു, വീണ്ടും കാണുകയും ചെയ്തു. സിനിമ ധാരാളം പണം സമ്പാദിക്കുകയും ചെയ്തു. അങ്ങനെ ആ ലാഭത്തിൽ എനിക്കും ഒരു പങ്ക് കിട്ടി. അടിസ്ഥാനപരമായി, എന്‍റെ വരുമാനം സിനിമയെ നന്നാകുന്നതും, അത് പ്രേക്ഷകരെ കണ്ടെത്തുന്നതുമായി ആശ്രയിച്ചിരിക്കുന്നു” അമിര്‍ വിശദീകരിച്ചു. 

നിർമ്മാതാക്കളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന സാമ്പത്തിക ബാധ്യതയേക്കാൾ. ലാഭം പങ്കിടുന്ന മോഡലിന് കാര്യങ്ങളെ തനിക്ക് അനുകൂലമാക്കി മികച്ച ചിത്രം ഒരുക്കാന്‍ സഹായിക്കുമെന്നും ആമിര്‍ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week