29.4 C
Kottayam
Friday, June 5, 2026

പ്രതിമയിൽ ഉമ്മ വെച്ചു, അമേരിക്കൻ യൂട്യൂബറെ തടഞ്ഞുവെച്ച് ദക്ഷിണ കൊറിയ ; 10 വർഷത്തെ ജയിൽ ശിക്ഷയും കിട്ടും

Must read

സോൾ : ദക്ഷിണകൊറിയയിലെ ചരിത്ര പ്രതിമയെ ഉമ്മ വെച്ചതിന് അമേരിക്കൻ യൂട്യൂബർക്ക് എതിരെ കർശന നടപടി. സമാധാനത്തിന്റെ സൂചകമായി സ്ഥാപിക്കപ്പെട്ട പ്രതിമയെ ഉമ്മ വെച്ച് അവഹേളിച്ചു എന്നാണ് യൂട്യൂബർക്കെതിരെ പരാതി ഉയർന്നിട്ടുള്ളത്. ജോണി സോമാലി എന്നറിയപ്പെടുന്ന റാംസേ ഖാലിദ് ഇസ്മയിൽ ആണ് ദക്ഷിണ കൊറിയയിൽ പിടിയിലായിട്ടുള്ളത്.

നിലവിൽ ദക്ഷിണ കൊറിയയിൽ തടഞ്ഞു വയ്ക്കപ്പെട്ടിട്ടുള്ള ജോണി സോമാലിയ്ക്ക് 10 വർഷം വരെ തടവു ശിക്ഷ ലഭിച്ചേക്കും എന്നാണ് സൂചന. തലസ്ഥാനമായ സോളിലെ കൾച്ചറൽ പാർക്കിൽ സ്ഥാപിച്ചിരുന്ന സ്റ്റാച്യു ഓഫ് പീസ് എന്ന ചരിത്ര പ്രാധാന്യമുള്ള പ്രതിമയെയാണ് സോമാലി അപമാനിച്ചത്.

രണ്ടാം ലോക മഹായുദ്ധകാലത്ത് ദക്ഷിണ കൊറിയ ജപ്പാന്റെ കോളനിയായിരുന്ന സമയത്ത് ജാപ്പനീസ് സൈന്യം കൊറിയൻ സ്ത്രീകളെ ലൈംഗിക അടിമകളാക്കി ഉപയോഗിച്ചിരുന്നതിനെതിരെ ആണ് ഈ സമാധാന പ്രതിമ സ്ഥാപിക്കപ്പെട്ടിരുന്നത്.

ജാപ്പനീസ് അധിനിവേശക്കാലത്ത് ദുരിതങ്ങൾ അനുഭവിച്ച ആയിരക്കണക്കിന് കൊറിയൻ സ്ത്രീകളുടെ പ്രതീകം ആയിട്ടായിരുന്നു ഈ പെൺ പ്രതിമയെ കൾച്ചറൽ പാർക്കിൽ സ്ഥാപിച്ചത്. അടുത്തിടെ ദക്ഷിണ കൊറിയ സന്ദർശിക്കാൻ എത്തിയ സോമാലി ഈ പ്രതിമയെ ഉമ്മ വയ്ക്കുകയും അതിനു മുൻപിൽ നിന്ന് ഡാൻസ് കളിക്കുകയും ചെയ്ത് വീഡിയോ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നു.

- Advertisement -

ദക്ഷിണ കൊറിയയിൽ കടുത്ത പ്രതിഷേധം ആയിരുന്നു ഇതിനെതിരെ ഉണ്ടായത്. ഇതേ തുടർന്നാണ് കൊറിയൻ പോലീസ് ജോണി സോമാലിയെ അറസ്റ്റ് ചെയ്യുകയും രാജ്യം വിടുന്നത് വിലക്കുകയും ചെയ്തത്. നേരത്തെ ജപ്പാനിലും ജെറുസലേമിലും സമാനമായ കുറ്റം ചെയ്തതിന് വിലക്ക് നേരിട്ടുള്ള വ്യക്തിയാണ് ജോണി സോമാലി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week