സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കുവാൻ അമേരിക്കൻ ഭീമൻ

ജയ്പൂർ:ഐ പി എൽ 2023 സീസണിൽ പ്ലേയോഫ് കാണാതെ പുറത്തായെങ്കിലും സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ ശുഭകരമായ വാർത്ത തേടിയെത്തിയിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം പ്രഥമ ഐ പി എൽ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിൽ നിക്ഷേപം നടത്തുവാൻ ഒരുങ്ങുകയാണ് അമേരിക്കൻ ഇൻവെസ്റ്റ്മെൻ്റ് കമ്പനിയായ ടൈഗർ ഗ്ലോബൽ.

ടെക്നോളജി രംഗത്ത് പേരുകേട്ട കമ്പനിയാണ് ടൈഗർ ഗ്ലോബൽ. നിലവിൽ ഇന്ത്യയിലെ പ്രമുഖ സ്റ്റാർട്ടപ്പുകളിൽ കമ്പനിക്ക് നിക്ഷേപമുണ്ട്. സ്പോർട്ട്സ് രംഗത്തേക്കുള്ള കടന്നുവരവിൻ്റെ ഭാഗമായാണ് രാജസ്ഥാൻ റോയൽസിൽ നിക്ഷേപം നടത്തുവാൻ ടൈഗർ ഗ്ലോബൽ തീരുമാനിച്ചിരിക്കുന്നത്. 320 കോടി ഇന്ത്യൻ രൂപ രാജസ്ഥാൻ റോയൽസിൽ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതോടെ രാജസ്ഥാൻ റോയൽസിൻ്റെ മൂല്യം 5300 കോടിയിൽ കൂടുതലായി മാറും.

രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ച് ഈ സീസൺ നിരാശജനകമായിരുന്നു. മികച്ച തുടക്കം ലഭിച്ചുവെങ്കിലും ലീഗിൻ്റെ രണ്ടാം ഘട്ടത്തിൽ ടീമിന് തിരിച്ചടി നേരിടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News