തൃശൂർ: തൃശൂർ ഒളരിയിൽ രോഗിയുമായി വന്ന ആംബുലൻസ് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക് . സ്കൂട്ടറിൽ ഇടിച്ചാണ് സംഭവം. സ്കൂട്ടർ യാത്രികനടക്കം ഏഴ് പേർക്കാണ് പരിക്കേറ്റത്. ഒളരി ഉദയ നഗറിന് സമീപം രാത്രി എട്ടു മണിയോടെയായിരുന്നു അപകടം.
സ്കൂട്ടറിൽ ഇടിച്ച ആംബുലൻസ് ട്രാൻസ്ഫോർമറിന് സമീപമുള്ള വെെദ്യുത പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. തളിക്കുളത്ത് നിന്നും രോഗിയുമായി വന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഡ്രെെവർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News