NationalNews

അംബേദ്കറിനെ അധിക്ഷേപിച്ചു, ആർഎസ്എസ് ചിന്തകൻ ആർ.ബി.വി.എസ്. മണിയൻ ചെന്നൈയിൽ അറസ്റ്റിൽ

ചെന്നൈ : ഭരണഘടനാ ശിൽപ്പി ബി. ആർ അംബേദ്കറിനെതിരായ അധിക്ഷേപ പരാമർശത്തിൽ ആർ എസ് എസ് ചിന്തകൻ ആർ.ബി.വി.എസ് മണിയൻ അറസ്റ്റിൽ. ചെന്നൈ പൊലീസാണ് ആർ.ബി.വി.എസ് മണിയനെ അറസ്റ്റ് ചെയ്തത്.

അംബേദ്കർ ഒരു പട്ടികജാതിക്കാരൻ മാത്രമാണെന്നും ഭരണഘടന ശില്പിയെന്ന് അംബേദ്കറെ വിളിക്കുന്നവർക്ക് വട്ടാണെന്നുമായിരുന്നു മണിയന്റെ പരാമർശം. വി എച്ച് പി മുൻ തമിഴ്നാട് വൈസ് പ്രസിഡന്റാണ് ആർ.ബി.വി.എസ്. മണിയന്റെ അംബേദ്ക്കർ വിരുദ്ധ അധിക്ഷേപ പ്രബാഷണം കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കപ്പെട്ടത്.

”ഭരണഘടനയ്ക്ക് വേണ്ടി സംഭാവന ചെയ്ത വ്യക്തിയായി അംബേദ്ക്കറിനെ കാണരുത്. ഒരു ടൈപ്പിസ്റ്റ് ചെയ്യേണ്ട ജോലി മാത്രമാണ് അംബേദ്ക്കർ ചെയ്തത്. പട്ടികജാതി സമുദായക്കാരനായി മാത്രമേ അംബേദ്ക്കറിനെ കാണാൻ പാടുള്ളു. ഭരണഘടനയിൽ അദ്ദേഹത്തിന് യാതൊരു പങ്കുമല്ല. അംബേദ്കർ ഒരു പട്ടികജാതിക്കാരൻ മാത്രമാണ്.

ഭരണഘടന ശില്പിയെന്ന് അംബേദ്കറെ വിളിക്കുന്നവർക്ക് വട്ടാണെന്നുമായിരുന്നു മണിയന്റെ പരാമർശം”. സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് ചെന്നൈ പൊലീസിന്റെ നടപടി. അംബേദ്കറിനെതിരായ അധിക്ഷേപ പരാമർശത്തിന്മേലാണ് അറസ്റ്റെന്ന് ചെന്നൈ പൊലീസും സ്ഥിരീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button