മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ എൻഐയക്ക് നിർണായക തെളിവുകൾ ലഭിച്ചതായി സൂചന. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുംബൈ പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ ഉപയോഗിച്ചിരുന്നതായി കരുതുന്ന ആഡംബര ബെൻസ് കാർ എൻഐഎ കണ്ടെത്തി. അഞ്ചു ലക്ഷം രൂപയും നോട്ടെണ്ണൽ യന്ത്രവും എസ്‌യുവിയുടെ നമ്പർ പ്ലേറ്റും വസ്ത്രങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ കാറിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
കാർ സച്ചിൻ വാസെ ഉപയോഗിച്ചിരുന്നതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചു. കാറിൽ നിന്നും കണ്ടെടുത്ത വസ്ത്രങ്ങളിൽ ഒരു ഷർട്ടും ഒരു മണ്ണെണ്ണ കുപ്പിയും ഉണ്ടായിരുന്നു. സച്ചിൻ വാസെ ധരിച്ച ഷർട്ടാണിതെന്നാണ് എൻഐഎ സംഘത്തിന്റെ നിഗമനം.
കഴിഞ്ഞ ഫെബ്രുവരി 25 നാണ് മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയത്. വീടിന് സമീപത്തായി ഉപേക്ഷിച്ച നിലയിലായിരുന്നു കാർ. പിന്നാലെ ജെയ്ഷെ ഉൽ ഹിന്ദ് ഭീകരസംഘടന സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുംബൈയിലെ ഓട്ടോ പാർട്‌സ് ഡീലറായ മൻസുഖ് ഹിരണിന്റേതാണ് വാഹനമെന്ന് പോലീസ് മനസിലാക്കി. എന്നാൽ മാർച്ച് 5 ന് മൻസുഖിനെ മുംബൈയിലെ കടലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെ സംഭവത്തിൽ വീണ്ടും ദുരൂഹത വർധിച്ചു.
മുംബൈ പൊലീസിലെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റ് ഇന്‍സ്‌പെക്ടറും ഏറ്റുമുട്ടല്‍ വിദഗ്ധനുമാണ് നടപടി നേരിട്ട സച്ചിന്‍ വാസെ. സ്‌ഫോടകവസ്തു കണ്ടെത്തിയ സ്‌കോര്‍പിയ കാറിന്റെ ഉടമ മന്‍സുഖ് ഹിരേനിനെ സച്ചിന്‍ കൊലപ്പെടുത്തിയെന്ന് ഭാര്യ വിമല ഹിരേന്‍ പുതിയ അന്വേഷണസംഘത്തിന് മൊഴിനല്‍കിയിരുന്നു. കഴിഞ്ഞ നവംബര്‍ മുതല്‍ ഫെബ്രുവരി അഞ്ച് വരെ വാഹനം ഉപയോഗിച്ചത് സച്ചിനാണെന്നും ഇവര്‍ ആരോപിച്ചു.
മഹാരാഷ്ട്ര നിയമസഭയില്‍ കനത്ത പ്രതിഷേധം ഉയര്‍ത്തിയ ബിജെപി സച്ചിന്‍ വാസെയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സമ്മര്‍ദം ശക്തമായതോടെയാണ് സര്‍ക്കാറിന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥനെ മാറ്റി നിര്‍ത്തിയത്. റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതുള്‍പ്പടെ പലവിവാദ കേസുകളും അന്വേഷിച്ചത് സച്ചിനാണ്.
മുന്‍പ് സസ്‌പെന്‍ഷിനിലായതിനെ തുടര്‍ന്ന് ഇയാള്‍ സര്‍വീസില്‍നിന്ന് രാജിവച്ച് ശിവസേനയില്‍ ചേര്‍ന്നിരുന്നു. മാന്‍സുഖ് ഹിരേന്റെ മരണം അന്വേഷിക്കുന്ന മഹാരാഷ്ട്രാ ഭീകര വിരുധ സ്‌ക്വാഡ് ഇന്നലെ സച്ചിന്‍ വാസെയെ ചോദ്യം ചെയ്തു. കഴിഞ്ഞമാസം 25നാണ് ജലാറ്റിന്‍ സ്റ്റിക്ക് നിറച്ച വാഹനം അംബാനിയുടെ മുംബൈയിലെ വീടിന് സമീപം കണ്ടെത്തിയത്. പിന്നാലെ, കഴിഞ്ഞ വെള്ളിയാഴ്ച്ച താനെയിലെ കടലിടുക്കില്‍ വായില്‍ തുണി തിരുകിയ നിലയില്‍ വാഹനമുടമയുടെ മൃതദേഹം കണ്ടെത്തിയത്.
ടെലഗ്രാമിലൂടെയായിരുന്നു സംഘടന ഭീഷണി സന്ദേശം അയച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഭീഷണി സന്ദേശം ലഭിച്ചത് തീഹാർ ജയിലിൽ നിന്നാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെഹ്സീൻ അക്തറിന്റെ പങ്ക് വെളിപ്പെടുന്നത്. ജെയ്ഷെ ഉൽ ഹന്ദ് ഭീകര സംഘടനയുടെ പേരിലുള്ള അക്കൗണ്ട് തുടങ്ങിയ ഫോണും സിം കാർഡും ഇയാളിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു.