KeralaNews

കോടീശ്വര പട്ടികയിൽ അംബാനി ഒന്നാം സ്ഥാനത്ത്,അദാനി മൂന്നാമത്

മുംബൈ:ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുമുള്ള നിരവധി കോടീശ്വരന്മാരും ഇടം പിടിച്ചിട്ടുണ്ട്. മുകേഷ് അംബാനിയും ഗൗതം അദാനിയും ഉൾപ്പടെ ഇന്ത്യയിൽ കോടീശ്വരൻമാരായ നിരവധി വ്യവസായികളുണ്ട്. ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ കോടീശ്വരനാണ് റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി. ഗൗതം അദാനി മുൻപ് ലോക സമ്പന്ന പട്ടികയിൽ രണ്ടാംസ്ഥാനത്ത് വരെ എത്തിയിരുന്നു. ഇരുവരും ഒന്നിലധികം തവണ ഫോബ്‌സ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ, ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ ഇരുവരും ഇടം പിടിച്ചിരിക്കുകയാണ്.

ഫോബ്‌സ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ 91.4 ബില്യൺ യുഎസ് ഡോളറുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ അംബാനി ഒന്നാം സ്ഥാനത്തെത്തി. ഫോർബ്‌സിന്റെ തത്സമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം ജൂൺ 19 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്. 52.3 ബില്യൺ ഡോളറിന്റെ ആസ്തിയുമായി മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ശതകോടീശ്വരൻ ആരാണ്? സോങ് ഷാൻഷൻ എന്ന പേരാണ് രണ്ടാം സ്ഥാനത്തുള്ളത്. 

ആരാണ് സോങ് ഷാൻഷൻ? 

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയാണ് സോങ് ഷാൻഷൻ. 68 കാരനായ സോങ് ഷാൻഷന്റെ ആസ്തി നിലവിൽ 64.2 ബില്യൺ യുഎസ് ഡോളറാണ്. നോങ്ഫു സ്പ്രിംഗ് എന്ന പാനീയ കമ്പനിയുടെ സ്ഥാപകനാണ് ഷാൻഷൻ. കോവിഡ് -19 ടെസ്റ്റിംഗ് കിറ്റുകളുടെ പ്രധാന വിതരണക്കാരായ ഒരു സ്വകാര്യ ചൈനീസ് കമ്പനിയായ ബീജിംഗ് വാണ്ടായി ബയോളജിക്കൽ ഫാർമസി എന്റർപ്രൈസ് അദ്ദേഹം സ്ഥാപിച്ചു.

സ്വന്തമായി ബിസിനസ്സ് തുടങ്ങുന്നതിനു മുമ്പ് നിർമാണത്തൊഴിലാളിയായും പത്ര റിപ്പോർട്ടറായും ബിവറേജസ് സെയിൽസ് ഏജന്റായും സോങ് ഷാൻഷൻ ജോലി ചെയ്തു. ചൈനയുടെ അരാജകമായ സാംസ്കാരിക വിപ്ലവത്തിന്റെ സമയത്ത് സോങ് ഷാൻഷൻ വിദ്യാഭ്യാസം അവസാനിപ്പിച്ചിരുന്നു. ചൈനയിലെ ഹാങ്‌ഷൂവിലെ താമസക്കാരനാണ് സോങ് ഷാൻഷൻ. ചൈനീസ് മാധ്യമങ്ങൾ അദ്ദേഹത്തെ ‘ലോൺ വുൾഫ്’ എന്ന് വിളിക്കുന്നു. അപൂർവമായേ പൊതുപരിപാടികൾക്ക് അദ്ദേഹം എത്താറുള്ളു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button