അമ്പലപ്പുഴ പേട്ട സംഘം മുന്‍സമൂഹപ്പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു; സംസ്‌ക്കാരം ഇന്ന് വൈകിട്ട്

അമ്പലപ്പുഴ പേട്ട സംഘം മുന്‍സമൂഹപ്പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു; സംസ്‌ക്കാരം ഇന്ന് വൈകിട്ട്

അമ്പലപ്പുഴ: ശബരിമല തീര്‍ത്ഥാടന സംഘത്തിന്റെ രക്ഷാധികാരിയും മുന്‍ സമൂഹപ്പെരിയോനുമായ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ (93) അന്തരിച്ചു. 21 വര്‍ഷക്കാലം ശബരിമല തീര്‍ത്ഥാടനത്തിന് അമ്പലപ്പുഴ സംഘത്തെ നയിച്ചു. 350-ല്‍ പരം പ്രാവശ്യം ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ട്. അദ്ധ്യാപകന്‍ ആയിരുന്നു.

കെ.സി. ഹരികുമാര്‍ (അദ്ധ്യാപകന്‍ വി എച്ച്. എസ് എസ്. കണിച്ചുകുളങ്ങര), കെ.സി. കൃഷ്ണകുമാര്‍ (അസിസ്റ്റന്റ് എഡിറ്റര്‍, മാതൃഭൂമി, കോഴിക്കോട്) എന്നിവര്‍ മക്കളാണ്. മജുഷ എസ്. (മജിസ്ട്രേറ്റ് കോടതി, ഹരിപ്പാട്), ജയദേവി ടി.ആര്‍. (ഭാരതീയ വിദ്യാഭവന്‍, രാമനാട്ടുകര) എന്നിവരാണ് മരുക്കള്‍. സംസ്‌ക്കാരം ഇന്ന് (ബുധന്‍) വൈകീട്ട് അഞ്ചിന് വീട്ടു വളപ്പില്‍ നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News