EntertainmentKeralaNews

കുളി സീന്‍ കാണിക്കുവാണോ? കുരങ്ങന്മാരെക്കാളും കഷ്ടമാണ് അമലയുടെ കാര്യം, വീഡിയോ കണ്ട് ആരാധകര്‍

കൊച്ചി:വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടി അമല പോള്‍ മലയാള സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച ക്രിസ്റ്റഫര്‍ എ്‌ന സിനിമയിലൂടെയാണ് അമല തിരിച്ചെത്തിയത്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരിക്കുന്നത്.

അതേ സമയം സിനിമാ തിരക്കുകള്‍ക്ക് ഇടയില്‍ നിന്നുള്ള ഇടവേളകളില്‍ യാത്ര നടത്തുകയാണ് പതിവായി നടി ചെയ്യാറുള്ളത്. എല്ലായിപ്പോഴും കുറച്ച് സാഹസികതയുള്ള യാത്രയോടെയാണ് അമലയ്ക്ക് ഇഷ്ടം. സമാനമായ രീതിയില്‍ കൂറ്റന്‍ പാറയിടുക്കില്‍ നിന്നുള്ള ചില ചിത്രങ്ങളും വീഡിയോസുമായിട്ടാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്.

തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരില്‍ ഒരളായിട്ടാണ് അമല പോളിപ്പോല്‍ അറിയപ്പെടുന്നത്. മലയാളത്തിലൂടെയാണ് കരിയര്‍ തുടങ്ങിയതെങ്കിലും തമിഴിലും തെലുങ്കിലും സജീവമായതോട് കൂടിയാണ് സൂപ്പര്‍താരപദവി കിട്ടുന്നത്. ഇടയ്ക്ക് വിവാഹിതയാവുകും വൈകാതെ വിവാഹമോചിതയാവുകയും ചെയ്ത അമല സിനിമയുമായി മുന്നോട്ട് പോവുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ യാത്രകളെ കുറിച്ച് പറയുന്നത് പതിവാണ്.

ഏറ്റവും പുതിയതായി അത്തരത്തിലുള്ള വീഡിയോയാണ് കഴിഞ്ഞ ദിവസം നടി പങ്കുവെച്ചിരിക്കുന്നത്. കാടിന് നടുവില്‍ ചെറിയൊരു വെള്ളച്ചാട്ടത്തില്‍ നീന്തി കുളിക്കുകയും മലമുകളില്‍ വലിഞ്ഞ് കയറുകയുമൊക്കെ ചെയ്യുന്ന അമലയാണ് വീഡിയോയിലുള്ളത്. സുഹൃത്തുക്കളുടെ കൂടെ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു നടിയെന്നാണ് സൂചന. കൂറ്റന്‍ പാറക്കെട്ടുകളില്‍ അള്ളിപ്പിടിച്ച് കയറി അതിന് മുകളില്‍ നിന്നും വെള്ളത്തിലേക്ക് എടുത്ത് ചാടി സാഹസികമായിട്ടുള്ള കാര്യങ്ങളാണ് നടി ചെയ്തിരിക്കുന്നത്.

ഒപ്പം വെള്ളച്ചാട്ടതിന് സമീപം ഊഞ്ഞാല്‍ കെട്ടി ആടുന്നുമുണ്ട് താരം. ബാലിയില്‍ നിന്നുള്ള വിഡിയോ ആണിതെന്നാണ് വിവരം. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് വരുന്നത്. കൂടുതല്‍ പേരും അമലയുടെ സാഹസികതയെ അഭിനന്ദിക്കുകയാണ് ചെയ്യുന്നത്. ജീവിതം ആസ്വദിക്കണമെങ്കില്‍ ഇതുപോലെയുള്ള യാത്രകള്‍ നടത്തിയാല്‍ മതി, എന്തായാലും എന്‍ജോയ് ചെയ്യാനാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.

എന്നാല്‍ നടിയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരുമുണ്ട്. ‘അപകടം പിടിച്ച പ്രവൃത്തിയായി പോയി, ഇവള്‍ കുരങ്ങിനെക്കാളും കഷ്ടമാണല്ലോ, വെള്ളം കണ്ടിട്ട് അത്ര നല്ലതല്ലെന്ന് തോന്നുന്നു, പ്രണവ് മോഹന്‍ലാലിനെ പോലെയാവുകയാണോ?,

https://www.instagram.com/reel/CpC5hlYvP9M/?utm_source=ig_web_copy_link

ശരിക്കും അമലയ്ക്ക് വട്ടായോ അതോ സഹസികമാണോ ഉദ്ദേശിച്ചത്? എല്ലാവരെയും കുളിസീന്‍ കളിക്കുകയാണോ, പാറയില്‍ ഇടിച്ചിപ്പോള്‍ വീഴുമെന്ന് കരുതി, ജംഗിള്‍ ബുക്കിലെ മൗഗ്ലിയല്ലേ ഇത്’, എന്നിങ്ങനെ അമലയുടെ വീഡിയോയുടെ താഴെ കളിയാക്കി കൊണ്ടുള്ള നൂറ് കണക്കിന് കമന്റുകളാണ് നിറയുന്നത്.

യാത്രകളെ എപ്പോഴും സ്‌നേഹിക്കുന്ന ആളാണ് അമല പോള്‍. യാത്ര പോകുന്നതെല്ലാം സമാനമായ രീതിയിലുള്ള ഇടങ്ങളിലേക്കാണെന്നതാണ് ശ്രദ്ധേയം. മുന്‍പും സമാനമായ രീതിയില്‍ വെള്ളത്തില്‍ നീന്തുന്നതും പാറയില്‍ വലിഞ്ഞ് കയറുന്നതുമായ ചിത്രങ്ങള്‍ നടി പങ്കുവെച്ചിരുന്നു. ഇതെല്ലാം വീഡിയോസയിട്ടും ഫോട്ടോസായിട്ടും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും കുറഞ്ഞ സമയം കൊണ്ട് വൈറലാവുകയും ചെയ്യാറുണ്ട്.

ആടുജീവിതമാണ് അമല പോളിൻ്റേതായി വരാനിരിക്കുന്ന അടുത്ത ചിത്രം. ഇതിന് പുറമേ ഹിന്ദിയിലും തമിഴിലുമായി വേറെയും സിനിമകൾ വരാനിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button